Connect with us

Sports

നോർവേ ചെസ് ഓപണിൽ പ്രഗ്നാനന്ദക്ക് മൂന്നാം സ്ഥാനം

പ്രഗ്നാനന്ദയും നകാമുറയും തമ്മിലുള്ള പോരാട്ടം തുടക്കത്തിൽ സമനിലയായി‌

Published

|

Last Updated

നോർവേ | നോർവേ ചെസ് ഓപണിൽ ഇന്ത്യയുടെ ആർ പ്രഗ്നാനന്ദക്ക് മൂന്നാം സ്ഥാനം. വെള്ളിയാഴ്ച നടന്ന ടൂർണമെന്റിന്റെ പത്താമത്തെയും അവസാനത്തെയും റൗണ്ടിൽ ഹികമരു നകമുറയെ തോൽപ്പിച്ചാണ് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്തെത്തിയത്. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൺ കിരീടം നേടി. പ്രഗ്നാനന്ദയും നകാമുറയും തമ്മിലുള്ള പോരാട്ടം തുടക്കത്തിൽ സമനിലയായി‌.

ടൈബ്രേക്കറിൽ പ്രഗ്നാനന്ദ വിജയിച്ചു. നകാമുറ രണ്ടാമത് ഫിനിഷ് ചെയ്തു. കാൾസൺ, ഫാബിയാനോ കരുവാന, ഡിംഗ് ലിറൻ എന്നിവരെ നോർവയിൽ തോൽപ്പിക്കാൻ പ്രഗ്നാനന്ദക്കായിരുന്നു‌. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ജി എം ആർ വൈശാലി നാലാം സ്ഥാനത്തെത്തിയപ്പോൾ ജി എം കോനേരു ഹംപി അഞ്ചാമതെത്തി.

Latest