Connect with us

National

പ്രഗ്യാന്‍ റോവര്‍ പ്രവര്‍ത്തിച്ചു തുടങ്ങി; എട്ട് മീറ്റര്‍ സഞ്ചരിച്ചതായി ഐഎസ്ആര്‍ഒ

പേലോടുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു

Published

|

Last Updated

ബെംഗളുരു  | ചന്ദ്രയാന്‍ 3ന്റെ പ്രഗ്യാന്‍ റോവര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി ഐഎസ്ആര്‍ഒ. പ്രഗ്യാന്‍ റോവര്‍ ലാന്‍ഡറില്‍ നിന്നും എട്ടുമീറ്റര്‍ അകലത്തില്‍ വരെ സഞ്ചരിച്ചു. പേലോടുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.

ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പകര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍, ഞാന്‍ നിങ്ങളെ ശ്രദ്ധിക്കുന്നു എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി ഐഎസ്ആര്‍ഒ കുറിച്ചിരിക്കുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ക്യാമറകളില്‍ ഏറ്റവും മികച്ച റെസല്യൂഷനുള്ള ക്യാമറയാണ് ചന്ദ്രയാന്‍-2 ഓര്‍ബിറ്ററിനുള്ളത്.

അതേസമയം ചന്ദ്രയാന്‍ 3യുടെ ദൗത്യം വിജയകരമായതിന് പിന്നാലെ ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബെംഗളുരുവിലെത്തും. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് മോദി സന്ദര്‍ശിക്കും

 

Latest