National
ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹത്തോട് പ്രതികരിച്ച് പ്രകാശ് രാജ് രംഗത്ത്
തന്നെ വാങ്ങാന്‍ മാത്രം ആശയപരമായി ബിജെപി സമ്പന്നരല്ലെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം

ബംഗളൂരു | ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ നടന്‍ പ്രകാശ് രാജ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹത്തോട് പ്രതികരിച്ച് താരം രംഗത്ത്. അവര്‍ തന്നെ ബിജെപിയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവാം എന്നാല്‍ തന്നെ വാങ്ങാന്‍ മാത്രം ആശയപരമായി ബിജെപി സമ്പന്നരല്ലെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
സാമൂഹ്യമാധ്യമങ്ങളില്‍ ഒന്നാകെ പ്രചരിച്ച പ്രകാശ് രാജ് ഇന്ന് മൂന്ന് മണിക്ക് ബിജെപിയില്‍ ചേരുമെന്ന ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് താരം അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. എക്‌സിലൂടെയാണ് താരം കാര്യം വ്യക്തമാക്കിയത്.
---- facebook comment plugin here -----