Connect with us

National

പ്രമോദ് മഹാജന്റെ കൊലപാതകം: വന്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി മകള്‍

കേസില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയക്കുമെന്നും പൂനം മഹാജന്‍.

Published

|

Last Updated

മുംബൈ | മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ പ്രമോദ് മഹാജന്റെ കൊലപാതകത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി ആരോപിച്ച് മകളും മുന്‍ എം പിയുമായ പൂനം മഹാജന്‍ രംഗത്ത്. ഇത് അന്വേഷിച്ച് കണ്ടെത്തണമെന്ന് പൂനം ആവശ്യപ്പെട്ടു. കേസില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയക്കുമെന്നും അവര്‍ വ്യക്തമാക്കി.

‘ബാലിശമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗൂഢാലോചന മറച്ചുവച്ചിരിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരിക തന്നെ ചെയ്യും. സാമ്പത്തികമോ അസൂയയോ കുടുംബപ്രശ്‌നങ്ങളോ അല്ല കൊലപാതകത്തിനു പിന്നില്‍.’- മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ പൂനം പറഞ്ഞു.

2006 ഏപ്രില്‍ 22നാണ് അന്ന് രാജ്യസഭാംഗവും ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രമോദ് മഹാജന്‍, സഹോദരന്‍ പ്രവീണ്‍ മഹാജനിന്റെ വെടിയേറ്റു മരിച്ചത്.

അതിനിടെ, ഗൂഢാലോചന നടന്നതിന് എന്തെങ്കിലും തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ നല്‍കണമെന്ന് ബി ജെ പി മന്ത്രി സുധീര്‍ മുങ്കന്തിവാര്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----