National
പ്രാണപ്രതിഷ്ഠാ ചടങ്ങ്; അവധി പ്രഖ്യാപിച്ച് റിസര്‍വ് ബേങ്കും ജാമിഅ മില്ലിയ സര്‍വകലാശാലയും
സെന്‍ട്രല്‍ ബേങ്ക് നിയന്ത്രിക്കുന്ന വിപണികള്‍ ഉച്ചയ്ക്ക് 2.30 മുതല്‍ വൈകീട്ട് 5 മണി വരെ പ്രവര്‍ത്തിക്കുകയുള്ളു
ന്യൂഡല്‍ഹി | അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് അവധി പ്രഖ്യാപിച്ച് റിസര്‍വ് ബേങ്കും. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. ഓഹരി കമ്പോളത്തിനും അവധിയാകും. കമ്പോളം അന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ മാത്രമേ ആരംഭിക്കുകയുള്ളു.
സെന്‍ട്രല്‍ ബേങ്ക് നിയന്ത്രിക്കുന്ന വിപണികള്‍ ഉച്ചയ്ക്ക് 2.30 മുതല്‍ വൈകീട്ട് 5 മണി വരെ പ്രവര്‍ത്തിക്കുകയുള്ളു. കോള്‍/നോട്ടിസ്/ ടേം മണി, മാര്‍ക്കറ്റ് റിപ്പോ ഇന്‍ ഗവണ്‍മെന്റ് സെക്യൂരിറ്റീസ്, ട്രൈ-പാര്‍ട്ടി റിപ്പോ ഇന്‍ ഗവണ്‍മെന്റ് സെക്യൂരിറ്റീസ്, കൊമേഴ്സ്യല്‍ പേപ്പര്‍ ആന്റ് സര്‍ട്ടിഫിക്കറ്റ്സ് ഓഫ് ഡെപ്പോസിറ്റ്, റിപ്പോ ഇന്‍ കോര്‍പൊറേറ്റ് ബോണ്ട്സ്, ഗവണ്‍മെന്റ് സെക്യൂരിറ്റീസ്, വിദേശ കറന്‍സി എന്നിവയാണ് സെന്‍ട്രല്‍ ബേങ്ക് നിയന്ത്രിക്കുന്ന മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടുന്നത്.
ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവൃത്തിദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. ഇതാദ്യമായാണ് രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഒരു കേന്ദ്ര സര്‍വകലാശാല അവധി പ്രഖ്യാപിക്കുന്നത്.
ജനുവരി 22ന് പൊതുമേഖലാ ബേങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക റൂറല്‍ ബേങ്കുകള്‍ എന്നിവയും ഉച്ചവരെ പ്രവര്‍ത്തിക്കില്ല