Connect with us

Kerala

പ്രാണപ്രതിഷ്ഠ; കാസര്‍കോട് സ്‌കൂളിന് അവധി നല്‍കിയതില്‍ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി

24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

Published

|

Last Updated

തിരുവനന്തപുരം |  അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചു കാസര്‍കോട് കുട്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌ക്കൂളിനു അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ ഇന്ന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റര്‍ സ്‌കൂളിന് ചട്ടവിരുദ്ധമായി അവധി നല്‍കിയത് വിവാദമായിരുന്നു.പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്‌കൂളിന് അവധി ആവശ്യപ്പെട്ട് ഡിഇഒക്ക് ഹെഡ്മാസ്റ്റര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചില്ലെന്നാണ് ഡിഇഒയുടെ വിശദീകരണം.

 

---- facebook comment plugin here -----

Latest