National
പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; നടന്‍ പ്രകാശ് രാജിന് ബന്ധമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കുക മാത്രമാണ് പ്രകാശ് രാജ് ചെയ്തത്.

ചെന്നൈ| തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ ചലച്ചിത്ര നടന്‍ പ്രകാശ് രാജിന് തമിഴ്‌നാട് പോലീസിന്റെ ക്ലീന്‍ ചിറ്റ്. നിക്ഷേപ തട്ടിപ്പുമായി നടന് ബന്ധമില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം റിപ്പോര്‍ട്ട് നല്‍കി.
ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കുക മാത്രമാണ് പ്രകാശ് രാജ് ചെയ്തതെന്നും നടനെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. കേസില്‍ പ്രകാശ് രാജിന് ഇഡി സമന്‍സ് അയച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് പോലീസ് നിലപാട് അറിയിച്ചത്. വലിയ ലാഭം നല്‍കുമെന്ന് വിശ്വസിപ്പിച്ച് 100 കോടി രൂപ സ്വീകരിച്ചശേഷം നിക്ഷേപകരെ വഞ്ചിച്ചെന്നതാണ് കേസ്.
---- facebook comment plugin here -----