Connect with us

Kerala

തൃശൂരില്‍ മുരളീധരനായി ചുവരെഴുതി പ്രതാപന്‍

ടി എന്‍ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകള്‍ മായ്ക്കും

Published

|

Last Updated

തൃശൂര്‍ |  കെ മുരളീധരനായി തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായതോടെ മുരളീധരനായി ചുവരെഴുതി ടി എന്‍ പ്രതാപന്‍ ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ചുവരെഴുത്ത്. ടി എന്‍ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകള്‍ മായ്ക്കും. അതേ സമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ കെ മുരളീധരന്‍ നാളെ രാവിലെ തൃശൂരിലെത്തും.

ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തുന്ന മുരളീധരന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണമൊരുക്കും. മുരളീധരന്റെ വരവിനോടനുബന്ധിച്ച് റോഡ് ഷോ നടത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചു.

150ലധികം ഇടങ്ങളില്‍ ടി എന്‍ പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകള്‍ക്കുള്ള പ്രവര്‍ത്തനഫണ്ടും വിതരണം ചെയ്തിരുന്നു.