National
പ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവ് ദേവിസിംഗ് ഷെഖാവത്ത് അന്തരിച്ചു
ദയാഘാതത്തെ തുടര്‍ന്ന് പൂനെയിലെ ആശുപത്രിയില്‍ വെച്ച് രാവിലെ 9 മണിയോടെയാണ് അന്ത്യം
പൂനെ| മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവ് ദേവി സിംഗ് ഷെഖാവത്ത് (89) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പൂനെയിലെ ആശുപത്രിയില്‍ രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദി മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രതിഭാപാട്ടീലിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു.
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ഷെഖാവത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രശസ്ത കര്‍ഷകനുമായ രണ്‍സിംഗ് ഷെഖാവത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നെന്നും അമരാവതിയുടെ ആദ്യ മേയറായി സേവനമനുഷ്ഠിച്ച, പ്രതിഭ പാട്ടീലിന് ശക്തമായ പിന്തുണ നല്‍കിയ വ്യക്തിയാണ് ദേവിസിംഗ് ഷെഖാവത്തെന്നും പവാര്‍ ട്വീറ്റ് ചെയ്തു.
ദേവിസിംഗ് ഷെഖാവത്തിന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പറഞ്ഞു.