Educational News
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രതിഭാ പുരസ് കാരം വിതരണം ചെയ്തു
അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും 100 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രതിഭാ പുരസ് കാരം
കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകൃത മദ്‌റസകളിലെ കഴിഞ്ഞ വര്‍ഷത്തെ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും 100 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഭാ പുരസ് കാരം വിതരണം ചെയ്തു. തിങ്കളാഴ്ച രാവിലെ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഉപാധ്യക്ഷന്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി പ്രതിഭകള്‍കള്‍ക്ക് പുരസ് കാരങ്ങള്‍ വിതരണം ചെയ്തു.
ആയിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ നടന്ന പൊതുപരീക്ഷയില്‍ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ഊട്ടി, മംഗലാപുരം എന്നിവിടങ്ങളില്‍ നിുള്ള 587 വിദ്യാര്‍ത്ഥികളാണ് പുരസ് കാരത്തിന് അര്‍ഹരായത്.
വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ.കെ.അബ്ദുല്‍ഹമീദ് സാഹിബ്, സി.പി.സൈതലവി മാസ്റ്റര്‍, പ്രൊഫ. കെ.എം.എ.റഹീം സാഹിബ്, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അബ്ദുല്‍ കരീം ഹാജി കാരാത്തോട് ചടങ്ങില്‍ സംബന്ധിച്ചു.