Connect with us

Kozhikode

പ്രതിഭാദരവും സ്‌കൂള്‍ അടുക്കളത്തോട്ട ഉദ്ഘാടനവും

മുരിയാട് എം ഐ യു പി സ്‌കൂളില്‍ പച്ചക്കറിത്തോട്ട നിര്‍മാണോദ്ഘാടനം സി മുഹമ്മദ് ഫൈസി നിര്‍വഹിക്കുന്നു.

Published

|

Last Updated

കോഴിക്കോട് | മുരിയാട് എം ഐ യു പി സ്‌കൂളില്‍ പച്ചക്കറി തോട്ട നിര്‍മാണോദ്ഘാടനം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. പരിമിതമായ സാഹചര്യത്തിലും സ്‌കൂള്‍ ഉച്ചഭക്ഷണ വിഭവങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി വിദ്യാര്‍ഥികളും അധ്യാപകരും കാണിക്കുന്ന താത്പര്യത്തെയും സന്നദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.

സ്‌കൂള്‍ മാനേജര്‍ എന്‍ സി അബ്ദുല്‍ അസീസ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മര്‍കസ് അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ ഉനൈസ് മുഹമ്മദ്, മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ വി ഉമറുല്‍ ഫാറൂഖ്, കോസ്റ്റല്‍ എജ്യുക്കേഷന്‍ മിഷന്‍ ഡയറക്ടര്‍ അബ്ദുല്ലത്വീഫ് സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോഴിക്കോട് സബ്ജില്ലാ അറബിക് കലോത്സവം ഓവറോള്‍ ചാമ്പ്യന്മാരായ സ്‌കൂളിലെ കലാപ്രതിഭകള്‍ക്കുള്ള ഉപഹാരങ്ങള്‍ മുഖ്യാതിഥി, യു ആര്‍ സി സൗത്ത് ബി പി സി പ്രവീണ്‍ കുമാര്‍ സമ്മാനിച്ചു. മൂല്യങ്ങള്‍ മുറുകെപ്പിടിക്കാനും രാഷ്ട്രബോധമുള്ള ഉത്തമ പൗരന്മാരാകാനും വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

നൗഫല്‍ മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. ഷാജു മാസ്റ്റര്‍ സ്വാഗതവും അസ്ലം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest