Connect with us

പ്രവാസം

നിറക്കൂട്ടൊരുക്കി പ്രവാസി സാഹിത്യോത്സവ്

അപൂർവമായ പല അനുഭൂതികളും നിറമുള്ള ഒരുപാട് ചിത്രങ്ങളും തുന്നിച്ചേര്‍ത്താണ് യു എ ഇ നാഷനല്‍ പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് പതിപ്പ് സമാപിച്ചത്. പ്രവാസലോകത്തെ സാഹിത്യോത്സവ് ഏറെ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്.

Published

|

Last Updated

2024 നവംബറില്‍ 24ന്  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രവും കുറിപ്പും ഏറെ ശ്രദ്ധേയമായിരുന്നു. പുലര്‍ച്ചെ 4.30ന് ഒരു അമ്മയും മകളും അജ്മാന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പോകുന്ന ഒരു ബസിനെ പുഞ്ചിരിയോടെ കൈവീശി യാത്രയാക്കുന്നതായിരുന്നു ചിത്രം. സാഹിത്യോത്സവ് വേദിയിലേക്ക് മത്സരാർഥിയായി പോകുന്ന മകനെ യാത്രയാക്കാനെത്തിയതായിരുന്നു ആ അമ്മയും മകളും.

പ്രവാസമണ്ണിലെ അപൂര്‍വമായ കാഴ്ചകളിലൊന്നാണിത്. ഇങ്ങനെ അപൂർവമായ പല അനുഭൂതികളും നിറമുള്ള ഒരുപാട് ചിത്രങ്ങളും തുന്നിച്ചേര്‍ത്താണ് യു എ ഇ നാഷനല്‍ പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് പതിപ്പ് സമാപിച്ചത്. പ്രവാസലോകത്തെ സാഹിത്യോത്സവ് ഏറെ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. നാട്ടിലെ പ്രിയപ്പെട്ടവരെ വേര്‍പിരിഞ്ഞ് ജീവിക്കുന്നവര്‍, സ്‌കൂള്‍-ഫ്ലാറ്റ് എന്നിവയില്‍ ഒതുങ്ങിയ വിദ്യാർഥി ജീവിതങ്ങള്‍, ജോലിത്തിരക്കിനൊപ്പം ഓടിത്തളര്‍ന്നവര്‍, നാട്ടിലെ ഓരോ ആഘോഷവും ഒത്തുകൂടലുമെല്ലാം മൊബൈല്‍ സ്‌ക്രീനില്‍ മാത്രം കാണുന്നവര്‍…

ഇങ്ങനെയുള്ളവരുടെ വിചാര – വികാരങ്ങളിലേക്കാണ് സാഹിത്യോത്സവ് ആവേശമായി പടരുന്നത്. കേവലമൊരു കലാ സാംസ്‌കാരിക വേദി എന്നതിനപ്പുറം പലവിധ അനുഭൂതികളുടെ സംഗമവേദിയാണ് സാഹിത്യോത്സവ്. ഉറങ്ങാത്ത പ്രവാസ യൗവനങ്ങള്‍ ഒരുക്കുന്ന നിറമുള്ള കാഴ്ചയാണ് ഒരോ സാഹിത്യോത്സവ് കാലവും. അങ്ങനെയുള്ള കാഴ്ചകളും ഈ പ്രവാസ ലോകത്തിലുണ്ടെന്ന് സാഹിത്യോത്സവ് ഉറക്കെ വിളിച്ചു പറയുന്നു. ചുണ്ടില്‍ പാടിത്തീരാത്ത കവിതകളും നെഞ്ചില്‍ കെട്ടുപോകാത്ത വാക്കനലുകളുമായി നാളേക്കു വേണ്ടിയവര്‍ ഒത്തുകൂടുന്നു. പ്രവാസത്തെ ഇങ്ങനെയും വരച്ചുവെക്കാമെന്ന് അവര്‍ അടയാളപ്പെടുത്തുന്നു.  ഇങ്ങനെയൊരു അടയാളപ്പെടുത്തലിന്റെ ഇടമായിരുന്നു അബൂദബിയില്‍ നടന്ന യു എ ഇ ദേശീയ സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷന്‍.

2024 നവംബറില്‍ 24ന്  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രവും കുറിപ്പും ഏറെ ശ്രദ്ധേയമായിരുന്നു. പുലര്‍ച്ചെ 4.30ന് ഒരു അമ്മയും മകളും അജ്മാന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പോകുന്ന ഒരു ബസിനെ പുഞ്ചിരിയോടെ കൈവീശി യാത്രയാക്കുന്നതായിരുന്നു ചിത്രം. സാഹിത്യോത്സവ് വേദിയിലേക്ക് മത്സരാർഥിയായി പോകുന്ന മകനെ യാത്രയാക്കാനെത്തിയതായിരുന്നു ആ അമ്മയും മകളും. പ്രവാസമണ്ണിലെ അപൂര്‍വമായ കാഴ്ചകളിലൊന്നാണിത്. ഇങ്ങനെ അപൂർവമായ പല അനുഭൂതികളും നിറമുള്ള ഒരുപാട് ചിത്രങ്ങളും തുന്നിച്ചേര്‍ത്താണ് യു എ ഇ നാഷനല്‍ പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് പതിപ്പ് സമാപിച്ചത്.

പ്രവാസലോകത്തെ സാഹിത്യോത്സവ് ഏറെ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. നാട്ടിലെ പ്രിയപ്പെട്ടവരെ വേര്‍പിരിഞ്ഞ് ജീവിക്കുന്നവര്‍, സ്‌കൂള്‍-ഫ്ലാറ്റ് എന്നിവയില്‍ ഒതുങ്ങിയ വിദ്യാർഥി ജീവിതങ്ങള്‍, ജോലിത്തിരക്കിനൊപ്പം ഓടിത്തളര്‍ന്നവര്‍, നാട്ടിലെ ഓരോ ആഘോഷവും ഒത്തുകൂടലുമെല്ലാം മൊബൈല്‍ സ്‌ക്രീനില്‍ മാത്രം കാണുന്നവര്‍… ഇങ്ങനെയുള്ളവരുടെ വിചാര – വികാരങ്ങളിലേക്കാണ് സാഹിത്യോത്സവ് ആവേശമായി പടരുന്നത്. കേവലമൊരു കലാ സാംസ്‌കാരിക വേദി എന്നതിനപ്പുറം പലവിധ അനുഭൂതികളുടെ സംഗമവേദിയാണ് സാഹിത്യോത്സവ്. ഉറങ്ങാത്ത പ്രവാസ യൗവനങ്ങള്‍ ഒരുക്കുന്ന നിറമുള്ള കാഴ്ചയാണ് ഒരോ സാഹിത്യോത്സവ് കാലവും. അങ്ങനെയുള്ള കാഴ്ചകളും ഈ പ്രവാസ ലോകത്തിലുണ്ടെന്ന് സാഹിത്യോത്സവ് ഉറക്കെ വിളിച്ചു പറയുന്നു.

ചുണ്ടില്‍ പാടിത്തീരാത്ത കവിതകളും നെഞ്ചില്‍ കെട്ടുപോകാത്ത വാക്കനലുകളുമായി നാളേക്കു വേണ്ടിയവര്‍ ഒത്തുകൂടുന്നു. പ്രവാസത്തെ ഇങ്ങനെയും വരച്ചുവെക്കാമെന്ന് അവര്‍ അടയാളപ്പെടുത്തുന്നു.  ഇങ്ങനെയൊരു അടയാളപ്പെടുത്തലിന്റെ ഇടമായിരുന്നു അബൂദബിയില്‍ നടന്ന യു എ ഇ ദേശീയ സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷന്‍. “പരദേശിയുടെ നിറക്കൂട്ട്’ എന്നതായിരുന്നു സാഹിത്യോത്സവിന്റെ പ്രമേയം. പ്രതീക്ഷകളുടെ കടല്‍ദൂരം താണ്ടിയാണ് ഓരോ പരദേശിയും മറുകരയിലെത്തുന്നത്. പ്രവാസലോകത്ത്, പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ മണലും മനസ്സും ഉരുകിത്തിളയ്ക്കുമ്പോള്‍ സർഗാത്മകതയിലഭയം തേടുന്ന പ്രവാസികളുടെ ചിത്രങ്ങള്‍ക്ക്  പഴക്കമേറെയുണ്ട്. ആ ചിത്രങ്ങള്‍ക്ക് വൈവിധ്യങ്ങളുടെ നിറക്കൂട്ടൊരുക്കാന്‍ സാഹിത്യോത്സവ് വഴിയൊരുക്കി.

പ്രവാസത്തിന്റെ ജീവിതപ്പെയ്ത്തിനെ പലവിധ നിറങ്ങളാല്‍ ഇങ്ങനെയും അടയാളപ്പെടുത്താമെന്ന് അത്  ബോധ്യപ്പെടുത്തി. പാടിയും പറഞ്ഞും വരച്ചും വാക്കുരിഞ്ഞും സാഹിത്യോത്സവില്‍ പങ്കാളിയാകുന്നവര്‍, സംഘാടനത്തിന്റെ ഏറ്റവും വലിയ മാതൃകയൊരുക്കുന്നവര്‍, അപരനെ ചേര്‍ത്തുപിടിക്കുന്ന ചുറ്റുമുള്ളവര്‍ , ആസ്വാദനത്തിന്റെ ആനന്ദമറിയുന്ന എണ്ണിയാലൊടുങ്ങാത്ത വൈവിധ്യങ്ങളുടെ നിറക്കൂട്ടുകള്‍ക്കാണ് സാഹിത്യോത്സവ് സാക്ഷിയായത്.

യു എ യിലെ ഔദ്യോഗികവും വലിയ വേദികളിലൊന്നുമായ അബൂദബി നാഷനല്‍ തിയേറ്ററാണ് പതിനാലാമത് പ്രവാസി സാഹിത്യോത്സവിന് വേദിയായത്. രാവിലെ 8 മണിക്ക് ഉദ്ഘാടനസംഗമത്തോടെ സജീവമായ സാഹിത്യോത്സവ് വേദികളില്‍ പിന്നീട് രാവിരുട്ടുവോളം പാട്ടും കവിതയും ദഫ്താളവും മുഴങ്ങി. പ്രമുഖ എഴുത്തുകാരന്‍ അശോകന്‍ ചരുവിലാണ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തത്. പാടിയും പറഞ്ഞും കലാവിഷ്‌കാരങ്ങളുടെ വർണക്കൂട്ടുകളൊരുക്കിയവര്‍ നാളേക്കു വേണ്ടി പുതിയ സ്വപ്‌നങ്ങള്‍ നെയ്തു. തോറ്റവര്‍ ജയിച്ചവരെ ചേര്‍ത്തു പിടിച്ചു ഇവിടെ തോല്‍വിയും ജയവുമില്ലെന്ന് ഉറക്കെപ്പറഞ്ഞു.

എല്ലാ സാഹിത്യോത്സവ് വേദികളെപ്പോലെത്തന്നെ കണ്ണും കരളും കുളിര്‍ക്കുന്ന പരിപാടികളാണ് സാഹിത്യോത്സവിനെ സമ്പന്നമാക്കിയത്. ആതിഥേയരായ അബൂദബി സിറ്റിയാണ് സാഹിത്യോത്സവില്‍ ചാമ്പ്യന്‍മാരായത്. ഷാര്‍ജ സോണ്‍ രണ്ടാം സ്ഥാനവും ദുബൈ സൗത്ത് സോണ്‍ മൂന്നാം സ്ഥാനവും നേടി. പാടിത്തീരാത്ത പാട്ടുകള്‍ ബാക്കിയാക്കി അടുത്തവര്‍ഷം റാസല്‍ഖൈമയില്‍ കാണാമെന്ന പ്രത്യാശയോടെയാണ് സാഹിത്യോത്സവ് വേദിയോട് ഓരോരുത്തരും വിട ചൊല്ലിയത്.

കേരളത്തിന്റെ മത, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോടൊപ്പം കാലങ്ങളായി ചേര്‍ന്നു നില്‍ക്കുന്ന അലിയ്യുല്‍ ഹാശിമിക്ക് ദേശീയ പ്രവാസി സാഹിത്യോത്സവ് വേദിയില്‍ വെച്ച് ടോളറന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചത് ഏറെ ശ്രദ്ധേയമായി. ബഹുസ്വരതയെയും പരസ്പര ബഹുമാനത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ പ്രചാരണവും ലോക സമാധാനത്തിനും സഹിഷ്ണുതക്കും യു എ ഇ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ ആഗോള സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിലും സൗഹാര്‍ദവും സഹവര്‍ത്തിത്വവും പരിപോഷിപ്പിക്കുന്നതിനുള്ള സമഗ്രമായ സംഭാവനകളെ ആദരിച്ചാണ് അവാര്‍ഡ് സമര്‍പ്പിച്ചത്. സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന ശ്രദ്ധേയമായ പരിപാടികളിലൊന്നായിരുന്നു അവാര്‍ഡ് ചടങ്ങ്.

യു എ ഇ ദേശീയ ദിനമായ ഈദുല്‍ ഇത്തിഹാദിന്റെ ആഘോഷങ്ങളും ഇതോടൊപ്പം നടന്നു. ഇമാറാത്തിന്റെ മഹത്വം വിളിച്ചോതി കൊച്ചുഗായകന്‍ നാസിഫ് മോന്‍ അവതരിപ്പിച്ച ഗാനം ഏറെ ആകര്‍ഷകമായിരുന്നു.സുല്‍ത്താന്‍ ശെഹി, മുഹമ്മദ് അബ്ദുല്‍ റഹീം അല്‍ ഹാശിമി, സയ്യിദ് അബ്ദുല്ല ഹാശിമി, ഹാത്വിം അല്‍ നുവൈസ്, ഹസ്സന്‍ അൽ ഹമ്മാദി, ഫാദര്‍ ബിഷോയ് തുടങ്ങിയവരുടെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായിരുന്നു. മലയാളികളോടും പ്രത്യേകിച്ച്  കാന്തപുരം ഉസ്താദുമായും വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന അലിയ്യുല്‍ ഹാശ്മി നിരവധി തവണ മര്‍കസ് അടക്കമുള്ള സുന്നി സ്ഥാപനങ്ങളിലെ പരിപാടികളില്‍ സംബന്ധിച്ചിട്ടുണ്ട്.