Kuwait
പ്രവാസി സാഹിത്യോത്സവ്: കുവൈത്ത് സിറ്റി ജേതാക്കള്‍
333 പോയിന്റ് നേടിയാണ് കുവൈത്ത് സിറ്റി ജേതാക്കളായത്. 255 പോയിന്റോടെ ഫഹാഹീല്‍ രണ്ടാമതും ഫര്‍വാനിയ (240) മൂന്നാമതുമെത്തി.
കുവൈത്ത് സിറ്റി | കുവൈത്ത് നാഷണല്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച പതിമൂന്നാമത് പ്രവാസി സാഹിത്യോത്സവില്‍ കുവൈത്ത് സിറ്റി ടീം ജേതാക്കളായി.
ദഫ്മുട്ട്, ഖവാലി, സംഘഗാനം, മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, പ്രസംഗം, പ്രബന്ധരചന, കഥ-കവിതാരചന, മാഗസിന്‍ ഡിസൈനിംഗ് തുടങ്ങി 67 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ കുവൈത്തിലെ അഞ്ചു സോണുകളില്‍ നിന്നായി മുന്നൂറോളം മത്സരാര്‍ഥികള്‍ മാറ്റുരച്ചു. യൂനിറ്റ്, സെക്ടര്‍ മത്സരങ്ങള്‍ക്ക് ശേഷം സോണ്‍ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് കുവൈത്ത് അബ്ബാസിയയിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന നാഷനല്‍ സാഹിത്യോത്സവില്‍ മാറ്റുരച്ചത്.
333 പോയിന്റ് നേടി കുവൈത്ത് സിറ്റി ജേതാക്കളായി. 255 പോയിന്റോടെ ഫഹാഹീല്‍ രണ്ടാമതും ഫര്‍വാനിയ (240) മൂന്നാമതുമെത്തി. ഈ വര്‍ഷത്തെ കലാപ്രതിഭയായി മുഹമ്മദ് ഫായിസിനെയും (ജലീബ്), സര്‍ഗപ്രതിഭയായി ഫാത്തിമ ഹാഷിമിനെയും (കുവൈത്ത് സിറ്റി) തിരഞ്ഞെടുത്തു.
മുഹമ്മദ് ഷാഫി ലുലു, മുഹമ്മദലി മാംഗോ, മുഹമ്മദ് സിറാജ് ലാന്‍ഡ്മാര്‍ക്ക്, അബ്ദുല്‍ നാസര്‍ സന അല്‍യെമന്‍, അബ്ദുല്‍ സത്താര്‍ ക്ലാസിക്ക്, സമീര്‍ മുസ്ലിയാര്‍, ഹാരിസ് പുറത്തീല്‍, നവാഫ് അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.