Books
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രവാസി രിസാല ഐ പി ബി സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു
ഷാര്‍ജ ബുക്ക് അതോറിറ്റി പേഴ്‌സണ്‍ മോഹന്‍ കുമാറും വ്യവസായ പ്രമുഖനും റിനം ഹോള്‍ഡിങ് മാനേജിങ് ഡയറക്ടറുമായ അബ്ദുല്‍ മുനീറും ചേര്‍ന്ന് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു.
ഷാര്‍ജ | 43ാ മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുതിയ പുസ്തകങ്ങളും വ്യത്യസ്ത ഓഫറുകളുമായി പ്രവാസി രിസാല ഐ പി ബി സ്റ്റാള്‍. ഷാര്‍ജ ബുക്ക് അതോറിറ്റി പേഴ്‌സണ്‍ മോഹന്‍ കുമാറും വ്യവസായ പ്രമുഖനും റിനം ഹോള്‍ഡിങ് മാനേജിങ് ഡയറക്ടറുമായ അബ്ദുല്‍ മുനീറും ചേര്‍ന്ന് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രവാസി രിസാല സ്റ്റാള്‍ ഒരുക്കുന്നത്.
പുറംതോട് പൊട്ടുമ്പോള്‍, ലോകം ചുറ്റുന്ന വായനകള്‍, ലോകൈക ഗുരു, തിരുനബിയുടെ കുടുംബജീവിതം, ആരോപണങ്ങളുടെ മറുപുറം എന്നിവ കൂടാതെ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ഉസ്താദിന്റെ മുഹമ്മദ് നബി മഹബ്ബ ട്വീറ്റ് മൂന്ന് വാള്യങ്ങളും ഐ പി ബി പുറത്തിറക്കിയ പുതിയ പുസ്തകങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. കുട്ടികള്‍ക്കും വനിതകള്‍ക്കും തുടങ്ങി എല്ലാവര്‍ക്കും പഠനവും ധാര്‍മ്മിക അച്ചടക്കവും ആസ്വാദനവും ലക്ഷ്യം വെച്ചുള്ള കൃതികള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പുസ്തകമേളയില്‍ ഹാള്‍ 7, ഇസെഡ് സി 11 സ്റ്റാളിലാണ് പ്രവാസി രിസാല ഐ പി ബി സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.
ഐ പി ബി ഡയറക്ടര്‍ മജീദ് അരിയല്ലൂര്‍, രിസാല അപ്‌ഡേറ്റ് സി ഇ ഒ. സി എന്‍ ജഹ്ഫര്‍ സാദിഖ്, എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി അനസ് അമാനി, പുഷ്പഗിരി, ആര്‍ എസ് സി. യു എ ഇ നാഷനല്‍ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, നിസാം നാലകത്ത്, എക്‌സിക്യൂട്ടീവ് അംഗം നബീല്‍ വളപട്ടണം, മുന്‍ നാഷനല്‍ കണ്‍വീനര്‍ ബദറുദ്ധീന്‍ സഖാഫി ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ഓണ്‍ലൈന്‍ ബുക്കിംഗിനായി https://ipbbooksuae.store.link സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0553980397 എന്ന വാട്‌സാപ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.