pravasi sahithyotsav
പ്രവാസി സാഹിത്യോത്സവ് 2023: രജിസ്‌ട്രേഷൻ ആരംഭിച്ചു
പ്രീ- കെ ജി മുതൽ 30 വയസ്സ് വരെയുള്ള മലയാളം സംസാരിക്കുന്ന ആർക്കും മത്സരങ്ങളിൽ പങ്കെടുക്കാം.
റിയാദ് | രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി ഗ്ലോബൽ തലത്തിൽ 15 രാജ്യങ്ങളിലായി സംഘടിപ്പിക്കുന്ന 13-മത് എഡിഷൻ പ്രവാസി സാഹിത്യോത്സവിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ബഡ്‌സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ വിഭാഗങ്ങളിലായി 87 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പ്രീ- കെ ജി മുതൽ 30 വയസ്സ് വരെയുള്ള മലയാളം സംസാരിക്കുന്ന ആർക്കും മത്സരങ്ങളിൽ പങ്കെടുക്കാം.
മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവാസി സാഹിത്യോത്സവിൽ പങ്കെടുക്കാൻ അവസരമുണ്ട്. അഞ്ചാം ക്ലാസ്സ് മുതൽ +2 വരെയുള്ള ഇന്ത്യക്കാരായ വിദ്യാർഥികൾക്കാണ് ക്യാമ്പസ് വിഭാഗത്തിൽ മത്സരിക്കാനുള്ള അവസരം. യൂനിറ്റ്, സെക്ടർ, സോൺ, നാഷനൽ എന്നീ ഘട്ടങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുക. ക്യാമ്പസ് തലത്തിൽ രജിസ്റ്റർ ചെയ്യുന്ന മത്സരാർഥികൾക്ക് സോണിലും തുടർന്ന് നാഷനൽ തലത്തിലും മത്സരിക്കാൻ അവസരമുണ്ടാകും.
സഊദി ഈസ്റ്റിന്റെ വിവിധ പ്രദേശങ്ങളിലുള്ള ഒമ്പത് സോണുകളിൽ നിന്നും ക്യാമ്പസുകളിൽ നിന്നുമായി രണ്ടായിരത്തോളം മത്സരാർഥികൾ പങ്കെടുക്കുന്ന സാഹിത്യോത്സവിന്റെ നാഷനൽ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 27ന് നടക്കും. register.rscsaudieast.com എന്ന ലിങ്കിൽ മത്സരാർഥികൾക്ക് രജിസ്റ്റർ ചെയ്യാം.
---- facebook comment plugin here -----