Organisation
പ്രവാസി സാഹിത്യോത്സവ്; എയര്‍പോര്‍ട്ട് സോണ്‍ ജേതാക്കള്‍
ദോഹ, അസീസിയ സോണുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
ദോഹ | രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച പ്രവാസി സാഹിത്യോത്സവില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി എയര്‍പോര്‍ട്ട് സോണ്‍ ഓവറോള്‍ ജേതാക്കളായി. ദോഹ, അസീസിയ സോണുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി അസീസിയ സോണിലെ അബിനാസ് കലാപ്രതിഭയായും അസീസിയ സോണിലെ മുഹ്‌സിന ഷബീര്‍ സര്‍ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് ഘട്ടങ്ങളായി നടന്ന പ്രവാസി സാഹിത്യോത്സവില്‍ ദോഹ, എയര്‍പോര്‍ട്ട്, അസീസിയ, നോര്‍ത്ത് സോണുകളില്‍ നിന്നായി മുന്നൂറോളം മത്സരാര്‍ഥികള്‍ വിവിധ വിഭാഗങ്ങളില്‍ മാറ്റുരച്ചു. സാഹിത്യോത്സവിന്റെ ഭാഗമായി നഗരിയില്‍ പുസ്തക ചര്‍ച്ച, കലയോല, സൗജന്യ മെഡിക്കല്‍ ചെക്കപ്പ്, പ്രവാസി വായന കൗണ്ടര്‍ എന്നിവ സംഘടിപ്പിച്ചു.
വക്ര അല്‍ മെഷാഫിലെ പോടാര്‍ പേള്‍ സ്‌കൂളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ കേരള മുസ്ലിം ജമാഅത് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ അലി അബ്ദുല്ല സമാപന സംഗമം ഉദ്ഘാടനം ചെയ്തു. ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. ആര്‍ എസ് സി ഗ്ലോബല്‍ സെക്രട്ടറി ഹബീബ് മാട്ടൂല്‍ പ്രമേയ പ്രഭാഷണം നടത്തി. ഐ സി എഫ് സെക്രട്ടറി ഡോക്ടര്‍ ബഷീര്‍ പുത്തൂപാടം, അഹ്മദ് സഖാഫി, ലോക കേരള സഭ അംഗം റൗഫ് കൊണ്ടോട്ടി, സലാം ഹാജി പാപ്പിനിശ്ശേരി, മൊയ്തീന്‍ ഇരിങ്ങലൂര്‍, സജ്ജാദ് മീഞ്ചന്ത തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ അസീസ് സഖാഫി പാലോളിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ശംസുദ്ധീന്‍ മാസ്റ്റര്‍ സ്വാഗതവും ഹാഷിം മാവിലാടം നന്ദിയും പറഞ്ഞു.