Organisation
പ്രവാസി സാഹിത്യോത്സവ്: കലാപ്രതിഭകളെ സ്വീകരിക്കാന്‍ ഹായില്‍ ഒരുങ്ങി
ലോക പ്രശസ്തനായ ഹാത്തിം അല്‍ത്തായിയുടെ നാടായ ഹായിലിലാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവിന് വേദി ഒരുങ്ങുന്നത്.
റിയാദ് | ‘മണ്ണും മണലും’ എന്ന ശീര്‍ഷകത്തില്‍ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷന്‍ സഊദി ഈസ്റ്റ് നാഷനല്‍ സാഹിത്യോത്സവ് നാളെ നവം: എട്ട്, വെള്ളി) ഹായിലില്‍ നടക്കും.
സഊദിയിലടക്കം 19 രാജ്യങ്ങളില്‍ വളരെ വിപുലമായാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവ് നടക്കുക. പ്രവാസി മലയാളികളായ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സര്‍ഗശേഷിയെയും ആവിഷ്‌കാരങ്ങളെയും കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഏറ്റവും വലിയ വേദിയാണ് സാഹിത്യോത്സവ്.
സഊദി ഈസ്റ്റിലെ ഇരുന്നൂറോളം യൂനിറ്റുകളില്‍ നിന്നും അമ്പതോളം സെക്ടറുകളില്‍ നിന്നുമായി 11
സോണുകളിലെ പ്രതിഭകളാണ് നാഷനല്‍ സാഹിത്യോത്സവില്‍ മാറ്റുരയ്ക്കുന്നത്.
ആത്മാവ് തൊടുന്ന ആസ്വാദനങ്ങളിലൂടെ ആരോഗ്യകരമായ മത്സരങ്ങള്‍ക്ക് സന്ദര്‍ഭമൊരുക്കുന്ന സാഹിത്യോത്സവിന് ദാനധര്‍മ്മം കൊണ്ട് ലോക പ്രശസ്തനായ ഹാത്തിം അല്‍ത്തായിയുടെ നാടായ ഹായിലില്‍ പത്ത് വേദികളിലായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
നാളെ രാവിലെ എട്ടു മുതല്‍ നടക്കുന്ന മത്സര പരിപാടികളില്‍ ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, എന്നീ വിഭാഗങ്ങളിലായി 60ലധികം ഇനങ്ങളില്‍ 500ല്‍ അധികം മത്സരാര്‍ഥികളാണ് രംഗത്തുള്ളത്.
വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സ്വദേശി പ്രമുഖരടക്കം പ്രവാസ ലോകത്തെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കലാ മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.