Saudi Arabia
പ്രവാസി സാഹിത്യോത്സവ്-2023: 151 അംഗ സംഘാടക സമിതി രൂപവത്കരിച്ചു
റിയാദ് | കലാലയം സാംസ്കാരിക വേദി ആഗോളതലത്തിൽ വിദ്യാർത്ഥി, യുവ ജനങ്ങൾക്കായി സംഘടിപ്പിക്കുന്ന പതിമൂന്നാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ സംഘാടക സമിതി നിലവിൽ വന്നു. ഒക്ടോബർ 20 ന് നടക്കുന്ന റിയാദ് സോൺ സാഹിത്യോത്സവിനായുള്ള 151 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
എഴുപത് യൂനിറ്റ് മത്സരങ്ങൾക്കും 15 സെക്ടർ സാഹിത്യോത്സവുകൾക്കും ശേഷമാമാണ് സോൺ സാഹിത്യോത്സവിന് വേദിയാകുന്നത്. എട്ട് വിഭാഗങ്ങളിലായി 100 ഇന മത്സരങ്ങൾക്കാണ് പ്രവാസി സാഹിത്യോത്സവ് സാക്ഷ്യം വഹിക്കുന്നത്.
അഞ്ഞൂറിലധികം പ്രതിഭകൾ മാറ്റുരക്കുന്ന സോൺ സാഹിത്യോത്സവ് റിയാദിലെ കലാ സാംസ്കാരിക രംഗത്തെ വലിയ അടയാളപെടുത്തലായി മാറുമെന്നും, ആർ എസ് സിയുടെയും ഐ സി എഫിന്റെയും മികച്ച സംഘാടനമാണ് സാഹിത്യോത്സവിനെ വേറിട്ടുനിർത്തുന്നത് എന്നും സാമൂഹിക പ്രവർത്തകനും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.
ആർ എസ് സി ഗ്ലോബൽ സംഘടന സെക്രട്ടറി ഉമറലി കോട്ടക്കൽ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയർമാൻ ഉമർ മുസ്ലിയാർ പന്നിയൂർ ജനറൽ കൺവീനർ അസീസ് മാസ്റ്റർ വൈസ് ചെയർമാൻ: ശിഹാബ് കൊട്ടുകാട്,അബ്ദുറഹിമാൻ സഖാഫി,അഷ്‌റഫ് ഓച്ചിറ, മുസ്തഫ സഅദി,അബ്ദു ലത്തീഫ് മിസ്ബാഹി.ജോയിന്റ് കൺവീനർ ഇബ്രാഹീം കരീം,ശമീർ രണ്ടത്താണി,അഷ്‌റഫ് കില്ലൂർ,ബഷീർ മിസ്ബാഹി,നൗഫൽ പാലക്കാടൻ.ഫിനാൻ ഡയറക്ടർ ഹസൈനാർ ഹാറൂനി എന്നിവരാണ് ഭാരവാഹികൾ.
ബത്ത ക്ലാസിക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ സി എഫ് റിയാദ് പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി ഉദ്ഘാടനം നിർവ്വഹിച്ചു.സുഹൈൽ നിസാമി അധ്യക്ഷനായിരുന്നു. സലീം പട്ടുവം,മജീദ് താനളൂർ,അഷ്‌റഫ് ഓച്ചിറ,ഷാഹിദ് അഹ്‌സനി,നൗഷാദ് എന്നിവർ സംസാരിച്ചു.ഇബ്രാഹിം ഹിമമി സ്വാഗതവും,സഅദുദ്ധീൻ നന്ദിയും പറഞ്ഞു.
മത്സരിക്കാനുളള പ്രായ പരിധി 30 വയസ്സാണ്.രജിസ്ട്രേഷൻ സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക് http://rscriyadhnorth.com/register, http://register.rscriyadhcity.com/ വെബ്സൈറ്റുകൾ സന്ദർശിക്കാം.