Connect with us

Organisation

പ്രവാസി സാഹിത്യോത്സവ്-2023: സ്വാഗതസംഘമായി

ബഡ്‌സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ ജനറല്‍, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി അഞ്ഞൂറിലധികം മത്സരാര്‍ഥികള്‍ നാഷണല്‍ സാഹിത്യോത്സവില്‍ മാറ്റുരയ്ക്കും.

Published

|

Last Updated

ജിദ്ദ | കലാ സാഹിത്യ മത്സരങ്ങളോട് അനുഭാവമുള്ളവരെ കണ്ടെത്തി, പ്രോത്സാഹനം നല്‍കി സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ നവംബര്‍ മൂന്നിന് മദീനയില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സഊദി വെസ്റ്റ് പതിമൂന്നാമത് പ്രവാസി സാഹിത്യോത്സവിന് സ്വാഗത സംഘമായി.

ഭാരവാഹികള്‍:
അമീന്‍ തങ്ങള്‍, ഇസ്മായില്‍ തങ്ങള്‍, പാലക്കാട് ഉസ്താദ്, സി കെ റഫീഖ് ഹാജി, അബൂബക്കര്‍ ഹാജി, സൈനുക്ക കൊല്ലം, ചാപ്പനങ്ങാടി ഉസ്താദ്, ഷാജഹാന്‍ കൊല്ലം (ഉപദേശക സമിതി), അബ്ദുറഹ്മാന്‍ മച്ചമ്പാടി (ചെയര്‍മാന്‍), മജീദ് അശ്റഫി, റാഷിദ് സഖാഫി, ശരീഫ് സഖാഫി (വൈസ് ചെയര്‍മാന്മാര്‍), നൗഷാദ് താനാളൂര്‍ (ജനറല്‍ കണ്‍വീനര്‍), നിസാര്‍ കൊല്ലം, ജുബൈര്‍, സദഖ (ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാര്‍), ഉസ്മാന്‍ സഖാഫി, സല്‍മാന്‍, റഫീഖ് കൊയ്യോട്, പൊന്മള റസാഖ് ഹാജി, ഫിറോസ്, ഉസ്മാന്‍ പാലക്കാട്, അബ്ബാസ്, സഈദ് കൊല്ലം (ഫൈനാന്‍സ്), ഹുസൈന്‍ എടരിക്കോട്, സല്‍മാന്‍ സാഹിബ്, ഉമ്മര്‍ പാലക്കാട്, ആബിദ്, അബ്ദുറഹ്മാന്‍ കുനിയില്‍, ശാഫി, ഹാരിസ് കണ്ണവം (ഫുഡ്), നിഷാദ്, ശാഫി, സഈദ് കൊല്ലം, അസ്ഹറുദ്ധീന്‍ (മീഡിയ), അബ്ദുല്‍ ഹകീം(വളണ്ടിയര്‍).

സഊദി വെസ്റ്റ് പരിധിയിലെ ജിദ്ദ നോര്‍ത്ത്, മക്ക, ജിദ്ദ സിറ്റി, മദീന, തായിഫ്, അസീര്‍, ജിസാന്‍, അല്‍ ബഹ, യാമ്പു, തബൂക്ക് എന്നീ സോണുകളിലെ യൂനിറ്റ്, സെക്ടര്‍, മത്സരങ്ങള്‍ക്ക് ശേഷമാണ് നാഷണല്‍ സാഹിത്യോത്സവ് അരങ്ങേറുക. ബഡ്‌സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ ജനറല്‍, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി അഞ്ഞൂറിലധികം മത്സരാര്‍ഥികള്‍ നാഷണല്‍ സാഹിത്യോത്സവില്‍ മാറ്റുരയ്ക്കും.

വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, പ്രസംഗങ്ങള്‍, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിന്‍ ഡിസൈന്‍, കവിത, കഥ, പ്രബന്ധം തുടങ്ങി 85 സ്റ്റേജ് & സ്റ്റേജിതര മത്സരങ്ങള്‍ സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്. സ്‌പെല്ലിംഗ് ബീ, ട്രാന്‍സ്ലേഷന്‍, തീം സോങ് രചന, ഫീച്ചര്‍ രചന, ഖസീദ, കോറല്‍ റീഡിംഗ് എന്നിവ ഇത്തവണത്തെ സാഹിത്യോത്സവിന് പുതിയ മത്സര ഇനമായുണ്ട്.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക്, 0559384963 എന്ന നമ്പര്‍ ഉപയോഗപ്പെടുത്തുക.

 

---- facebook comment plugin here -----

Latest