Connect with us

rsc pravasi sahityotsav

പ്രവാസി സാഹിത്യോത്സവ് ഒക്ടോബർ 20ന് മദീനയിൽ

98 ഇനങ്ങളിലായി അഞ്ഞൂറിലധികം പ്രതിഭകൾ മത്സരിക്കും.

Published

|

Last Updated

ജിദ്ദ | രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) സഊദി വെസ്റ്റ് പതിമൂന്നാമത് പ്രവാസി സാഹിത്യോത്സവ് ഒക്ടോബർ 20ന് മദീനയിൽ. ജിദ്ദ നോർത്ത്, മക്ക, ജിദ്ദ സിറ്റി, മദീന, ത്വാഇഫ്, അസീർ, ജിസാൻ, അൽ ബഹ, യാമ്പു, തബൂക്ക് എന്നീ സോണുകളിലെ യൂനിറ്റ്, സെക്ടർ, മത്സരങ്ങൾക്ക് ശേഷമാണ് നാഷനൽ സാഹിത്യോത്സവ് അരങ്ങേറുക. ബഡ്സ്, കിഡ്‌സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ ജനറൽ, ക്യാമ്പസ് എന്നീ വിഭാഗങ്ങളിൽ 98 ഇനങ്ങളിലായി അഞ്ഞൂറിലധികം പ്രതിഭകൾ മത്സരിക്കും.

വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി 85 മത്സരങ്ങളുണ്ടാകും. സ്പെല്ലിംഗ് ബീ, ട്രാൻസ്‌ലേഷൻ, തീം സോംഗ് രചന, ഫീച്ചർ രചന, ഖസീദ, കോറൽ റീഡിംഗ് എന്നിവ ഇത്തവണത്തെ സാഹിത്യോത്സവിലെ പുതിയ മത്സര ഇനങ്ങളാണ്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തുക.