Connect with us

Malappuram

പ്രവാസി സംഗമവും ഹാജിമാര്‍ക്കുള്ള യാത്രയയപ്പും

രാവിലെ 9 മുതല്‍ 11 വരെ പ്രവാസി ഹാജിമാര്‍ക്കുള്ള പ്രാക്ടിക്കല്‍ ക്ലാസും 11 മുതല്‍ 1 വരെ വിദേശ രാഷ്ട്രങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സ്‌നേഹ വിരുന്നും നടക്കും

Published

|

Last Updated

മലപ്പുറം |  മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ബുധനാഴ്ച പ്രവാസി സംഗമവും ഹാജിമാര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിക്കും. രാവിലെ 9 മുതല്‍ 11 വരെ പ്രവാസി ഹാജിമാര്‍ക്കുള്ള പ്രാക്ടിക്കല്‍ ക്ലാസും 11 മുതല്‍ 1 വരെ വിദേശ രാഷ്ട്രങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സ്‌നേഹ വിരുന്നും നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

പാരന്റിംഗ് ഗൈഡന്‍സ്, കരിയര്‍ ഓറിയന്റേഷന്‍, നസ്വീഹത്ത്, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. രജിസ്‌ട്രേഷന്‍ ലിങ്ക്: https://shorturl.at/ktPR6. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 919020336313, 9562451461