Connect with us

pravasi

സർക്കാറുകൾ പ്രവാസി കേന്ദ്രീകൃത പദ്ധതികൾ രൂപവത്കരിക്കണമെന്ന് പ്രവാസി സംഗമം

സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്‌ഘാടനം നിർവഹിച്ചു.

Published

|

Last Updated

നോളജ് സിറ്റി | മലയാളി പ്രവാസികളുടെ വൈദഗ്‌ധ്യവും മികച്ച ആശയങ്ങളും രാഷ്ട്ര നിർമാണത്തിന് ഉപയോഗപ്പെടുത്താൻ സർക്കാറുകൾ പ്രത്യേക പദ്ധതികൾ രൂപവത്കരിക്കണമെന്ന് പ്രവാസി സംഗമം ആവശ്യപ്പെട്ടു. മർകസ് നോളജ് സിറ്റിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികളുടെ ഭാഗമായ എൻ ആർ ഐ പ്രവാസി സംഗമങ്ങളുടെ രണ്ടാം ഘട്ടമായി നടന്ന ഒമാൻ, യു എ ഇ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ സംഗമമാണ് ആവശ്യപ്പെട്ടത്. ആദ്യ ഘട്ടത്തിൽ സഊദി അറേബ്യയിൽ നിന്നുള്ളവരുടെ സംഗമം നടന്നിരുന്നു.

നോളജ് സിറ്റിയുടെ വിവിധ പദ്ധതികളിൽ ഭാഗമായ ഐ സി എഫ്- യു എ ഇ, കുവൈറ്റ്, ബഹറൈൻ, ഒമാൻ നാഷനൽ കമ്മിറ്റികൾ, മർകസ് യു എ ഇ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ ചാപ്റ്റർ കമ്മിറ്റികൾ, മർകസ് അലുംനി കുവൈറ്റ് ചാപ്റ്റർ കമ്മറ്റി, ആർ എസ് സി ഒമാൻ നാഷണൽ കമ്മിറ്റി, കെ സി എഫ് ഒമാൻ നാഷണൽ കമ്മിറ്റി എന്നീ സംഘടനകളുടെ ഭാരവാഹികളെയും ഹനീഫ സഖാഫി ഒമാൻ, തൻസീർ സഖാഫി ഒമാൻ, ഹനീഫ സഖാഫി യു എ ഇ, ബശീർ ഹാജി യു എ ഇ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്‌ഘാടനം നിർവഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അധ്യക്ഷനായിരുന്നു. ഡോ. മുഹമ്മദ് അബ്ദുൽ ഹകിം അസ്ഹരി, ഡോ. അബ്ദുൽ കരീം വെങ്കിടങ് യു എ ഇ, സയ്യിദ് അഹ്ദൽ മുത്തന്നൂർ, ഉസ്മാൻ സഖാഫി തിരുവത്ര, ഉമർ ഹാജി മത്ര, ഉസ്മാൻ സഖാഫി കണ്ണൂർ, അബ്ദുൽ ഹകീം ദാരിമി,  ഉബൈദ് സഖാഫി, ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തൻവീർ ഉമർ സംസാരിച്ചു.