Connect with us

തൃശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ പിടിയിലായ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വഞ്ചന, അനധികൃത സാമ്പത്തിക ഇടപാട് എന്നീ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി നാളെ കോടതിയില്‍ ഹാജരാക്കും.

126 കോടി രൂപയുടെ നിക്ഷേപതട്ടിപ്പു കേസില്‍ പ്രവീണ്‍ റാണയേയും അംഗരക്ഷകരേയും കോയമ്പത്തൂരില്‍ നിന്നു പോലീസ് അതിസാഹസികമായാണു പിടികൂടിത്. ഈ മാസം 6നു സംസ്ഥാനം വിട്ട ഇയാളെ ഇന്നലെ വൈകീട്ട് കോയമ്പത്തൂരില്‍ നിന്നു തൃശൂരില്‍ എത്തിച്ചു. കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലെ ദേവരായപുരത്തായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.

 

വീഡിയോ കാണാം

Latest