Connect with us

Kerala

മഅ്ദനിക്കായി പ്രാർത്ഥിക്കുക, സഹായിക്കുക...

നീണ്ടുപോകുന്ന നിയമ പോരാട്ടങ്ങളും തടവറ ജീവിതം തീർത്ത രോഗപീഡകളെല്ലാമായി ഭരണകൂടം തീർത്ത നിരന്തര പ്രതിസന്ധികളെ തുടർന്ന് ഭയാനകമായ സാമ്പത്തിക ബാധ്യതയാണ് മഅ്ദനി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം നേരിടുന്ന വലിയ സാമ്പത്തികാവശ്യം പരിഹരിക്കുന്നതിനായി ഈ വിശുദ്ധ റമസാനിൽ ഉദാരമായി സഹായിക്കുകയും രോഗശമനത്തിനും നീതിയുടെ വിജയത്തിനും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

Published

|

Last Updated

പ്രിയമുള്ളവരെ,

വിലപ്പെട്ട ആയുസ്സിൻ്റെ രണ്ടര പതിറ്റാണ്ടോളം ജയിലുകളിലും ജയിൽ സമാനമായ തടങ്കൽ ജീവിതത്തിലുമായി കഴിച്ചു കൂട്ടേണ്ടി വന്ന പ്രമുഖ മതപണ്ഡിതൻ ഉസ്താദ് അബ്ദുന്നാസിർ മഅ്ദനി അത്യന്തം അപകടകരമായ ആരോഗ്യ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നിരവധി ഗുരുതര രോഗങ്ങൾ പിടിപെട്ട അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിക്കുകയും, തുടർച്ചയായി സ്ട്രോക്ക് വരികയും, ക്രിയാറ്റിൻ ക്രമാതീതമായി വർദ്ധിക്കുകയും, രണ്ട് കിഡ്നികളും തകരാറിലാവുകയും ഒരു വര്‍ഷത്തിലധികമായി ദിനേന നടത്തിക്കൊണ്ടിരുന്ന ഡയാലിസിസ് പോലും തടസ്സപ്പെടുകയും ചെയ്തിരുന്നു.

കിഡ്‌നി മാറ്റിവയ്ക്കലല്ലാതെ മറ്റൊരു പരിഹാരമില്ല എന്ന വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈ കഴിഞ്ഞ ദിവസം കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വിധേയനായിരുന്നു. നിലവിൽ ട്രാൻസ്‌പ്ലാന്റേഷൻ ICUൽ തുടരുകയാണ്. തുടർചികിത്സകളും വളരെ ഗൗരവമുള്ളതാണ്. യുറീത്രല്‍ സ്ട്രിക്ച്ചറുമായി ബന്ധപ്പെട്ട് മറ്റൊരു മേജർ സര്‍ജറിയും മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണവും ആശുപത്രിവാസവും തുടരേണ്ടതുമുണ്ട്.

സുപ്രീംകോടതിയുടെ ഇടപെടലിൽ ജാമ്യം കിട്ടി കേരളത്തിൽ എത്തി എന്ന ആശ്വാസമുണ്ടെങ്കിലും ബാംഗ്ലൂർ കേസിൻ്റെ നിയമ പോരാട്ടങ്ങൾ ഇന്ത്യയിലെ പ്രമുഖരായ അഭിഭാഷകരെ ഉപയോഗിച്ച് തുടരുകയാണ്.

നീണ്ടുപോകുന്ന നിയമ പോരാട്ടങ്ങളും തടവറ ജീവിതം തീർത്ത രോഗപീഡകളെല്ലാമായി ഭരണകൂടം തീർത്ത നിരന്തര പ്രതിസന്ധികളെ തുടർന്ന് ഭയാനകമായ സാമ്പത്തിക ബാധ്യതയാണ് മഅ്ദനി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം നേരിടുന്ന വലിയ സാമ്പത്തികാവശ്യം പരിഹരിക്കുന്നതിനായി ഈ വിശുദ്ധ റമസാനിൽ ഉദാരമായി സഹായിക്കുകയും രോഗശമനത്തിനും നീതിയുടെ വിജയത്തിനും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

അസ്സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ (പ്രസിഡൻ്റ്, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ)
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ (ജനറൽ സെക്രട്ടറി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ)
കെ പി അബൂബക്കർ ഹസ്രത്ത് (പ്രസിഡന്റ്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ)
മമ്പാട് നജീബ് മൗലവി (ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ)

മഅ്ദനി സഹായ സമിതിക്കുവേണ്ടി,

സലാഹുദ്ദീന്‍ അയ്യൂബി (കോഡിനേറ്റര്‍, മഅ്ദനിയുടെ മകന്‍) 90370 66005
റ്റി.എ.ജമാൽ മുഹമ്മദ് (കോഡിനേറ്റർ) 9846567786

സംഭാവനകൾ അയക്കേണ്ടത്:

Umar Mukhthar & Abdul Hameed Moulavi
A/c No. 25600110147061
Uco Bank, Karunagappally Branch
IFSC Code: UCBA0002560

Contact:
9037066005

Latest