Ongoing News
ലോകസമാധാനത്തിനുള്ള പ്രാര്‍ഥന വിശ്വാസികളുടെ കടമ: ഖലീല്‍ അല്‍ ബുഖാരി
മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രാര്‍ഥനകള്‍ കൊണ്ടും ലോകമെമ്പാടും പതിതര്‍ക്കൊപ്പം നില്‍ക്കാന്‍ എല്ലാവരും തയ്യാറാകണം
മലപ്പുറം | അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളും ആത്മീയ ചൈതന്യവും നിറയുന്ന വിശുദ്ധ റമസാന്‍ പോലുള്ള വേളകളില്‍ ലോകസമാധാനത്തിനും ശാന്തിക്കുമായുള്ള പ്രാര്‍ഥന വിശ്വാസികളുടെ കടമയാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സ്വലാത്ത് നഗറില്‍ പ്രാര്‍ഥനാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ടു കഴിയേണ്ടവരല്ല വിശ്വാസി. തന്റെ ഒപ്പമുള്ളവരുടെ വേദനകള്‍ക്ക് ശമനം നല്‍കാനും തളരുന്നവര്‍ക്ക് താങ്ങാകാനുമുള്ള ഉത്തരവാദിത്വം അവര്‍ക്കുണ്ട്. മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രാര്‍ഥനകള്‍ കൊണ്ടും ലോകമെമ്പാടും പതിതര്‍ക്കൊപ്പം നില്‍ക്കാന്‍ എല്ലാവരും തയ്യാറാകണം- അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----