Kerala
പ്രാർഥന വിശ്വാസിയുടെ കരുത്ത്: കാന്തപുരം
ആത്മീയമായി നവീകരിക്കാനും സ്രഷ്ടാവിലേക്ക് അടുക്കാനുമുള്ള വഴിയാണ് പ്രാർഥനകളെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട് | പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും അകപ്പെടുന്ന മനുഷ്യന് പ്രാർഥന നൽകുന്ന കരുത്ത് ഏറെ വലുതാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ. മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയമായി നവീകരിക്കാനും സ്രഷ്ടാവിലേക്ക് അടുക്കാനുമുള്ള വഴിയാണ് പ്രാർഥനകളെന്നും അദ്ദേഹം പറഞ്ഞു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
മർകസിന്റെയും സുന്നി സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ച പി പി മുഹിയിദ്ദീൻ കുട്ടി മുസ്്ലിയാർ പാറന്നൂർ, ഇമ്പിച്ചാലി മുസ്്ലിയാർ, ഖാരിഅ് ഹസൻ മുസ്്ലിയാർ, റെയിൻബോ അബ്ദുൽ ഹമീദ് ഹാജി എന്നിവരെ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി.
മഹ്‌ളറത്തുൽ ബദ്്രിയ്യ സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി നേതൃത്വം നൽകി. അബ്ദുല്ല സഖാഫി മലയമ്മ, ബശീർ സഖാഫി കൈപ്പുറം, നൗശാദ് സഖാഫി കൂരാറ, അബൂബക്കർ സഖാഫി പന്നൂർ, അബ്ദുസ്സത്താർ കാമിൽ സഖാഫി, ഹനീഫ് സഖാഫി ആനമങ്ങാട്, അഡ്വ. മുസ്തഫ സഖാഫി, അബ്ദുൽ കരീം ഫൈസി, അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു.