Connect with us

Prayer meeting

പ്രാര്‍ത്ഥനാ സംഗമം അല്‍മഖറില്‍

രാവിലെ 10 ന് ദാറുല്‍ അമാന്‍ അല്‍മഖര്‍ കാമ്പസിലാണു പരിപാടി

Published

|

Last Updated

തളിപ്പറമ്പ | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയും സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന ഖുര്‍റത്തുസ്സാദാത്ത് സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍, സമസ്ത കണ്ണൂര്‍ ജില്ലാ മുശാവറ അംഗമായിരുന്ന സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി വളപട്ടണം തുടങ്ങിയവരുടെ പേരിലുള്ള അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ചൊവ്വാഴ്ച.

രാവിലെ 10 ന് ദാറുല്‍ അമാന്‍ അല്‍മഖര്‍ കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര, പട്ടുവം കെ പി അബൂബക്ര്‍ മൗലവി, എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം, അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, പി പി അബ്ദുല്‍ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, മുട്ടില്‍ മുഹമ്മദ് കുഞ്ഞി ബാഖവി, കെ അബ്ദുര്‍റശീദ് ദാരിമി നൂഞ്ഞേരി, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, കെ അബ്ദുര്‍ റശീദ് മാസ്റ്റര്‍ നരിക്കോട്, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, സ്വാലിഹ് ബുഖാരി മഞ്ചേരി, മുഹമ്മദ് മുനവ്വിര്‍ അമാനി പുറത്തീല്‍, ശഹീര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.