Connect with us

National

നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പിന് മുന്നോയിയായി അക്രമം; അഞ്ച് പേർക്ക് പരുക്ക്

എന്‍പിപി- എല്‍ജെപി അനുഭാവികളാണ് ഏറ്റുമുട്ടിയത്

Published

|

Last Updated

കൊഹിമ| നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പിന് മുന്നോയിയായി നടന്ന അക്രമത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് നോക്ലാക് ജില്ലയിലെ തോനോക്‌നു അസംബ്ലി സീറ്റില്‍ എന്‍പിപിയും എല്‍ജെപി അനുഭാവികളും ഏറ്റുമുട്ടിയത്.

ഇരു പാര്‍ട്ടികളുടെയും അനുയായികള്‍ കല്ലേറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് 5 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന പോലീസ്, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍, ബിഎസ്എഫ് എന്നിവയെ വിന്യസിച്ചതിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്നലെ വെകുന്നേരം കിഫിര്‍ ജില്ലയിലെ തോക്സൂരിനടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന എന്‍പിപി സംസ്ഥാന പ്രസിഡന്റ് ആന്‍ഡ്രൂ അഹോട്ടോ സെമയുടെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

 

 

 

Latest