Health
വേനലിലെ ഗർഭധാരണം; ശ്രദ്ധ വേണം ഈ കാര്യങ്ങളിൽ...
വേനൽക്കാലത്ത് ഗർഭിണികൾക്ക് മറ്റ് എല്ലാവരെക്കാളും സംരക്ഷണവും പരിചരണവും ആവശ്യമാണ്

വേനൽ കാലത്ത് ഗർഭധാരണത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ചൂട് ഈർപ്പം ക്ഷീണം എന്നിവയാൽ കഠിനമായിരിക്കും ഈ കാലം. ചില ശ്രദ്ധാപൂർവ്വമായ ശീലങ്ങളെ കൂടെ കൂട്ടുന്നത് വേനലിലും നിങ്ങളുടെ ഗർഭാവസ്ഥ സങ്കീർണ്ണം ആവാതെ സൂക്ഷിക്കാൻ സഹായിക്കും.
- ജലാംശം നിലനിർത്തുക – ഗർഭിണികളുടെ ശരീരത്തിലെ നിർജലീകരണം ചൂടിന് വഴിയൊരുക്കാം.അതുകൊണ്ടുതന്നെ ഇളനീർ വെള്ളം, തേങ്ങാവെള്ളം അല്ലെങ്കിൽ മോര് ധാരാളമായി കുടിക്കുന്നതും സാധാരണ വെള്ളം കുടിക്കുന്നതും നല്ലതാണ്.
- ശരീരത്തിന് ശ്വസിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ – വിയർപ്പ്, തടിപ്പുകൾ, അമിത ചൂട് എന്നിവ കുറയ്ക്കാൻ അയഞ്ഞ കോട്ടൻ വസ്ത്രങ്ങളാണ് ഗർഭിണികൾ ചൂടുകാലത്ത് തെരഞ്ഞെടുക്കേണ്ടത്.
- വെയിൽ ഒഴിവാക്കുക – അമിതമായി ചൂട് ഏൽക്കുന്നത് തടയാൻ രാവിലെക്കും വൈകുന്നേരത്തിനും ഇടയിൽ വീട്ടിനുള്ളിൽ തന്നെ തുടരുക.
- ലഘു ഭക്ഷണങ്ങൾ – ഇടയ്ക്കിടെ ചെറിയ അളവിൽ കട്ടികുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും വേനൽക്കാലത്തെ ഓക്കാനം അല്ലെങ്കിൽ വയർ വീർക്കൽ തടയുകയും ചെയ്യും.
- സൺസ്ക്രീൻ ഉപയോഗിക്കുക – ഗർഭിണികൾക്ക് ശുപാർശ ചെയ്ത മിനറൽ അധിഷ്ഠിത ഉത്പന്നങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തെ യുവി കേടുപാടുകളിൽ നിന്ന് രക്ഷിക്കുക.
- കോൾഡ് ഷവർ – തണുത്ത വെള്ളത്തിൽ ഒരുപാട് നേരം ശരീരം നിർത്തുന്നത് ചൂടും വീക്കവും കുറയുകയും ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
- വിശ്രമത്തിന് മുൻഗണന നൽകുക – ചൂടിൽ ക്ഷീണം വർദ്ധിക്കുന്നു.വീക്കം കുറക്കാൻ ഇടയ്ക്കിടെ ഉറങ്ങുകയും കാലുകൾ ഉയർത്തുകയും ചെയ്യുക.
- റാഷസ് നിരീക്ഷിക്കുക – സ്തനങ്ങൾക്ക് താഴെയോ വയറിന് ചുറ്റുമോ ചർമ്മത്തിൽ റാഷസ് ഉണ്ടോ എന്ന് നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ഡോക്ടറെ കാണുകയും ചെയ്യണം.
വേനൽക്കാലത്ത് ഗർഭിണികൾക്ക് മറ്റ് എല്ലാവരെക്കാളും സംരക്ഷണവും പരിചരണവും ആവശ്യമാണ്.
---- facebook comment plugin here -----