International
ഫ്ലോറിഡയില്‍ ഗര്‍ഭിണിയായ സ്ത്രീ ജയില്‍ മോചനം ആവശ്യപ്പെടുന്നു
മറ്റൊരു സ്ത്രീയെ വെടിവെച്ച് കൊലപ്പെടുത്തിയതിനാണ് ഗര്‍ഭിണിയായ നതാലിയ ഹാരെല്‍ ജയിലില്‍ കഴിയുന്നത്.
മിയാമി| ഗർഭിണിയാണെന്ന കാരണത്താൽ ജയിൽ മോചനം ആവശ്യപ്പെട്ട് തടവുകാരി. ഫ്‌ളോറിഡയില്‍ ജയിലില്‍ കഴിയുന്ന സ്ത്രീയാണ് ഗര്‍ഭസ്ഥ ശിശു നിരപരാധിയാണെന്നും ‘നിയമവിരുദ്ധമായി’ തടവിലാക്കപ്പെട്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അധികൃതരെ സമീപിച്ചത്.
കഴിഞ്ഞ ജൂലൈയില്‍ മിയാമിയില്‍ മറ്റൊരു സ്ത്രീയെ വെടിവെച്ച് കൊലപ്പെടുത്തിയതിനാണ് ഗര്‍ഭിണിയായ നതാലിയ ഹാരെല്‍ (24) ജയിലില്‍ കഴിയുന്നത്. ഹാരെലിന്റെ പേഴ്‌സില്‍ തോക്ക് കണ്ടെടുത്തിരുന്നു.
ഭ്രൂണം ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും എന്നിട്ടും തടവില്‍ തുടരേണ്ടിവരുന്നെന്നുമാണ് സ്ത്രീയുടെ വാദം. ഗര്‍ഭിണിയായതുകൊണ്ടുതന്നെ തനിക്ക് വേണ്ടെത്ര വൈദ്യസഹായം ലഭിക്കുന്നിലെലന്നും ഇവര്‍ പറയുന്നു. അതുകൊണ്ടുതന്നെ എത്രയും വേഗം പുറത്തിറങ്ങണമെന്നാണ് ഇവരുടെ ആവശ്യം.