nurses strike
ഗര്‍ഭിണിയായ നഴ്‌സിനെ ആശുപത്രി ഉടമ മര്‍ദ്ദിച്ചു; തൃശൂരില്‍ നഴ്‌സുമാരുടെ പണിമുടക്ക്
മര്‍ദ്ദനമേറ്റ നാല് നഴ്‌സുമാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ | നൈല്‍ ആശുപത്രിയിലെ ഗര്‍ഭിണിയായ നേഴ്‌സിനെ ഡോക്ടര്‍ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ തൃശ്ശൂര്‍ ജില്ലയിലെ നേഴ്‌സുമാര്‍ പണിമുടക്കുന്നു.
ഏഴു നേഴ്‌സുമാരെ തൃശ്ശൂര്‍ നൈല്‍ ആശുപത്രിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത വിഷയത്തിലാണ് ലേബര്‍ ഓഫീസര്‍ നഴ്‌സുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. തൃശൂരില്‍ ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആശുപത്രി ഉടമ മര്‍ദ്ദിച്ചുവെന്നാണ് നേഴ്‌സുമാരുടെ പരാതി.
മര്‍ദ്ദനമേറ്റ നാല് നഴ്‌സുമാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായ നഴ്‌സിനടക്കം മര്‍ദ്ദനമേറ്റെന്നും നേഴ്‌സുമാര്‍ പറയുന്നു. നൈല്‍ ആശുപത്രിയില്‍ ഏഴ് വര്‍ഷമായി 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിക്കുന്നതെന്നു പരാതിക്കാര്‍ പറയുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്‌സുമാര്‍ സമരം നടത്തിയതിനെ തുടര്‍ന്ന് ഏഴ് പേരെയാണ് പിരിച്ചു വിട്ടത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. ഇതിനിടെ നഴ്‌സിനു മര്‍ദ്ദനമേറ്റതെന്നായിരുന്നു പരാതി.
ഉടമയെ മര്‍ദ്ദിച്ചെന്നാരോപിച്ച് ആശുപത്രി ഉടമകള്‍ കരിദിനവും ആചരിക്കുന്നു.