National
ടൈഗര്‍ റിസര്‍വില്‍ ഗര്‍ഭിണിയായ കടുവ ചത്തു
റിസര്‍വിലെ ആകെയുള്ളൊരു പെണ്‍കടുവയായിരുന്നു ഇത്
ജയ്പ്പൂര്‍| രാജസ്ഥാനിലെ മുകുന്ദ്ര ഹില്‍സ് ടൈഗര്‍ റിസര്‍വില്‍ ഗര്‍ഭിണിയായ കടുവ ചത്ത നിലയില്‍ . ഒമ്പത് വയസുള്ള കടുവ പൂര്‍ണ ഗര്‍ഭിണിയിരുന്നു. കടുത്ത മലബന്ധം ബാധിച്ച കടുവ ചികിത്സയിലിരിക്കവെയാണ് ചത്തത്. റിസര്‍വിലെ ആകെയുള്ളൊരു പെണ്‍കടുവയായിരുന്നു ഇത്. ഏപ്രില്‍ 27 വരെ പൂര്‍ണ ആരോഗ്യവതിയായിരുന്ന കടുവയ്ക്ക് ഏപ്രില്‍ 29 മുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്.
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ജയ്പൂര്‍, രന്തംബോര്‍, കോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള മൃഗഡോക്ടര്‍മാരുടെ സംഘം സ്ഥലത്തെത്തി കടുവക്ക് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----