Connect with us

Kerala

കൊല്ലത്ത് ഗര്‍ഭിണി ആത്മഹത്യ ചെയ്ത നിലയില്‍; ലഹരിക്കേസിലെ പ്രതിയായ ഭര്‍ത്താവ് ഒളിവില്‍

ഒരു മാസം ഗര്‍ഭിണിയായ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു

Published

|

Last Updated

കൊല്ലം | കൊല്ലത്ത് കടയ്ക്കലില്‍ 19കാരിയായ ഗര്‍ഭിണി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ പാട്ടിവളവ് ചരുവിളപുത്തന്‍ വീട്ടില്‍ ശ്രുതിയാണ് മരിച്ചത്. ശ്രുതിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ലഹരി കേസില്‍ പ്രതിയായ ഭര്‍ത്താവ് മാഹിന്‍ ഒളിവില്‍ പോയി.

രണ്ട് മാസം മുന്‍പാണ് പുനയം സ്വദേശിയായ മാഹിനെ പെണ്‍കുട്ടി വിവാഹം കഴിച്ചത്. ശ്രുതി ഒരു മാസം ഗര്‍ഭിണിയാണ്. ഇന്നലെ രാത്രി ഒമ്പതരയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ ശ്രുതിയെ കണ്ടെത്തുകയായിരുന്നു. കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ ആശുപത്രിയില്‍ നിന്ന് മാഹിന്‍ രക്ഷപ്പെടുകയായിരുന്നു.

മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് മാഹിനെന്നാണ് വിവരം.

 

Latest