Connect with us

National

തമിഴ്‌നാട്ടില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് ഗര്‍ഭിണി മരിച്ചു

ട്രെയിനിലെ ബാത്ത്റൂമിലേക്ക് പോകുന്നതിനിടെ വാതില്‍ വഴി പുറത്തേക്ക് വീഴുകയായിരുന്നു.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടില്‍ ചെന്നൈ എഗ്മൂര്‍ കൊല്ലം എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഗര്‍ഭിണി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരിയാണ് മരിച്ചത്. ചെന്നൈയില്‍ നിന്ന് ശങ്കരന്‍കോവിലിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ട്രെയിനിലെ ബാത്ത് റൂമിലേക്ക് പോകുന്നതിനിടെ വാതില്‍ വഴി പുറത്തേക്ക് വീഴുകയായിരുന്നു. കസ്തൂരിയുടെ വളകാപ്പ് ചടങ്ങ് ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം.

അതേസമയം അപായ ചങ്ങല വലിച്ചിട്ടും ട്രെയിന്‍ നിര്‍ത്തിയില്ലെന്നും ഏഴു കിലോമീറ്ററുകള്‍ക്കപ്പുറമാണ് ട്രെയിന്‍ നിര്‍ത്തിയതെന്നും കുടുംബം ആരോപിച്ചു. അപായ ചങ്ങല വലിച്ച ഉടന്‍ ട്രെയിന്‍ നിര്‍ത്തിയിരുന്നെങ്കില്‍ യുവതിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും കുടുംബം പറയുന്നു.

 

 

 

Latest