International
കുട്ടികളുടെ പൗരത്വത്തിനായി ഗര്‍ഭിണികള്‍ അര്‍ജന്റീനയിലേക്ക്
ഗര്‍ഭത്തിന്റെ അവസാന ആഴ്ചകളിലായാണ് ഇവര്‍ എത്തുന്നതെന്നാണ് ദേശീയ മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത.
ബ്യൂണസ് എൈറസ്|അര്‍ജന്റീനയുടെ പൗരത്വത്തിനായി റഷ്യയില്‍ നിന്നുള്ള ആയിരക്കണക്കിനു സ്്ത്രീകള്‍ ് ഇപ്പോള്‍ അര്‍ജന്റീനയിലേക്ക് ഒഴുകിയെത്തികൊണ്ടിരിക്കുകയാണ്.വ്യാഴാഴ്ചത്തെ ഒരു വിമാനത്തില്‍ 33 പേര്‍ ഉള്‍പ്പെടെ 5,000-ത്തിലധികം ഗര്‍ഭിണികളായ റഷ്യന്‍ സ്ത്രീകളാണ് ഈ അടുത്തമാസങ്ങളിലായി അര്‍ജന്റീനയിലേക്കെത്തിയത്. ഇവരുടെ കുട്ടികള്‍ക്ക് അര്‍ജന്റീനയില്‍ നിന്നും പൗരത്വം ലഭിക്കണമെങ്കില്‍ അവര്‍ അര്‍ജന്റീനയില്‍ തന്നെ ജനിക്കണമെന്നാണ് ഇവരുടെ വാദം.
ഗര്‍ഭത്തിന്റെ അവസാന ആഴ്ചകളിലായാണ് ഇവര്‍ എത്തുന്നതെന്നാണ്
ദേശീയ മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത.്
വ്യാഴാഴ്ചത്തെ വിമാനത്തില്‍ അര്‍ജന്റീനിയന്‍ തലസ്ഥാനത്ത് എത്തിയ 33 സ്ത്രീകളില്‍ മൂന്ന് പേരെ ‘ഡോക്യുമെന്റേഷനിലെ പ്രശ്‌നങ്ങള്‍’ കാരണം തടഞ്ഞുവെച്ചിരുന്നു.വിനോദസഞ്ചാരികളായാണ് അര്‍ജന്റീന സന്ദര്‍ശിക്കുന്നതെന്നാണ് റഷ്യന്‍ സ്ത്രീകള്‍ ആദ്യം അവകാശപ്പെട്ടിരുന്നത്.
‘എന്നാല്‍ പിന്നീട് അവര്‍ ടൂറിസത്തിനു വേണ്ടിയല്ല വന്നിതെന്ന് കണ്ടെത്തി. പിന്നീട് അവര്‍ അത് സ്വയം സമ്മതിക്കുകയായിരുന്നു.’റഷ്യന്‍ പാസ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനാല്‍ തങ്ങളുടെ കുട്ടികള്‍ക്ക് അര്‍ജന്റീനിയന്‍ പൗരത്വം നല്‍കണമെന്ന് റഷ്യന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.