Connect with us

Uae

സിറാജ് ലേഖകൻ റാശിദ് പൂമാടത്തിന് പ്രേം നസീർ സുഹൃത് സമിതി മാധ്യമ പുരസ്കാരം

പത്ര മേഖലയിൽ നിന്നും വികസനോന്മുഖ വാർത്തക്കാണ് റാശിദിന് പുരസ്കാരം

Published

|

Last Updated

ഷാർജ | പ്രേം നസീർ സുഹൃത് സമിതി ജി സി സി ചാപ്റ്റർ പത്ര, ദൃശ്യ, ശ്രവ്യ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പത്ര മേഖലയിൽ നിന്നും വികസനോന്മുഖ വാർത്തക്ക് സിറാജ് ദിനപത്രത്തിലെ റാശിദ് പൂമാടം അവാർഡിന് അർഹനായി. മികച്ച പ്രവാസി അവലോകന വാർത്തക്ക് മനോരമയിലെ സാദിഖ് കാവിൽ, മികച്ച വനിത റിപ്പോർട്ടറായി മാതൃഭൂമിയിലെ വനിത വിനോദ്, മികച്ച ന്യൂസ് റിപ്പോർട്ടറായി ഇ ടി പ്രകാശ് (മാതൃഭൂമി) എന്നിവരെ തിരഞ്ഞെടുത്തു.

ദൃശ്യ മാധ്യമങ്ങളിൽ നിന്നും സമീർ കല്ലറ (അബൂദബി 24/7), എം സി എ നാസർ ( മീഡിയ വൺ), എൽവിസ് ചുമ്മാർ ( ജയ് ഹിന്ദ് ), അരുൺ പാറാട്ട് (24/7), വിപുൽ മുരളി (എൻ ടി വി ), ശ്രവ്യ മാധ്യമങ്ങളിൽ നിന്നും ഷാബു കിളിത്തട്ടിൽ, ഫസ്‌ലു (ഹിറ്റ് എഫ് എം), അനൂപ് കിച്ചേരി (റേഡിയോ ഏഷ്യ), വൈശാഖ് (ഗോൾഡ് എഫ് എം) എന്നിവരെ തിരഞ്ഞെടുത്തു.

നവംബർ 18 ന് ശനിയാഴ്ച ഇന്ന് വൈകിട്ട് അഞ്ചിന് ഷാർജ നെസ്റ്റോ മിയ മാളിൽ ജി സി സി ചാപ്റ്റർ പ്രസിഡന്റ് ഇ പി ജോൺസന്റെ അധ്യക്ഷതയിൽ നടക്കുന്ന നിത്യ ഹരിതം 97 ചടങ്ങിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഏറ്റവും നല്ല കഥ, ചെറുകഥ, കവിത, നോവൽ എന്നിവക്കും അവാർഡ് നൽകും. ചലച്ചിത്ര താരം ശ്രീലത നമ്പൂതിരി, ഷാർജ ബുക്ക് അതോറിറ്റി വിദേശകാര്യ പ്രതിനിധി പി വി മോഹൻ കുമാർ, തെക്കൻ സ്റ്റാർ ബാദുഷ, ഗ്ലോബൽ ചെയർമാൻ ഷാജി പുഷ്‌പാംഗതൻ, സുനിതനോയൽ, രേഖ നായർ എന്നിവർ കൂടാതെ യു എ ഇ യിലെ പ്രമുഖ സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

Latest