Connect with us

Uae

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; അബൂദബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ നവംബര്‍ ഒന്നിന് തുറക്കും

പുതിയ ടെര്‍മിനല്‍ തുറക്കുന്നതിന് മുന്നോടിയായി ഇത്തിഹാദ് വിമാനം ഒക്ടോബര്‍ 31 ന് ആചാര പാറക്കല്‍ നടത്തും.

Published

|

Last Updated

അബൂദബി | അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ നവംബര്‍ ഒന്നിന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പുതിയ ടെര്‍മിനല്‍ അബൂദബിയിലെ യാത്രക്കാരുടെ ശേഷിയില്‍ വലിയ വര്‍ധന വരുത്തുകയും ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വ്യോമയാന മേഖലയിലുള്ളവര്‍ പറയുന്നു. പുതിയ ടെര്‍മിനല്‍ തുറക്കുന്നതിന് മുന്നോടിയായി ഇത്തിഹാദ് വിമാനം ഒക്ടോബര്‍ 31 ന് ആചാര പാറക്കല്‍ നടത്തും.

പുതിയ ടെര്‍മിനല്‍ മേഖലയിലെ യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും ലഭ്യമാക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളിലൂടെ യാത്രാനുഭവങ്ങള്‍ മെച്ചപ്പെടും. വിമാനങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ മൂന്ന് ഘട്ടങ്ങളിലായി ടെര്‍മിനല്‍ എയിലേക്ക് മാറും. വിസ് എയര്‍ അബൂദബിയും മറ്റ് 15 അന്താരാഷ്ട്ര വിമാനങ്ങളും നവംബര്‍ ഒന്നിന് പുതിയ ടെര്‍മിനലില്‍ നിന്ന് പറക്കും.

നവംബര്‍ ഒമ്പത് മുതല്‍ ഇത്തിഹാദ് എയര്‍വേയ്സ് പ്രതിദിനം 16 വിമാനങ്ങള്‍ സര്‍വീസ് നടത്തും. നവംബര്‍ 14 മുതല്‍ 28 വിമാനങ്ങള്‍ ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ഒന്നിന് പുതിയ ടെര്‍മിനല്‍ തുറക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. അബൂദബി എമിറേറ്റിലെ 11,000 സന്നദ്ധ സേവകര്‍ പരീക്ഷണത്തിന്റെ ഭാഗമായി. വിമാനത്താവളത്തിലെ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, കുടുംബങ്ങള്‍, അബൂദബി ഏവിയേഷന്‍ കമ്മ്യൂണിറ്റിയിലെ പങ്കാളികള്‍ എന്നിവര്‍ ഇതിന്റെ ഭാഗമായി.

പുതിയ ടെര്‍മിനല്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അബൂദബി എയര്‍പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടറും ഇടക്കാല സി ഇ ഒ യുമായ എലീന സോര്‍ലിനി പറഞ്ഞു. പുതിയ ടെര്‍മിനല്‍ അത്യാധുനിക സൗകര്യങ്ങളോടെ, യാത്രക്കാരുടെ സുഖവും അനുഭവവും പരമാവധി പ്രയോജനപ്പെടുത്താന്‍ ഉതകുംവിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഡംബര ലോഞ്ചുകള്‍ മുതല്‍ സ്പാ സൗകര്യങ്ങളും വിശ്രമ മേഖലകളും വരെ, ടെര്‍മിനല്‍ എ സന്ദര്‍ശിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പുതിയ ഊര്‍ജം നല്‍കാനും പര്യാപ്തമാണ്. 160-ലധികം ചില്ലറ വ്യാപാര ശാലകള്‍, ഭക്ഷണ-പാനീയ ഔട്ട്ലെറ്റുകള്‍, വൈവിധ്യമാര്‍ന്ന അഭിരുചികള്‍ എന്നിവക്കും ടെര്‍മിനല്‍ മുന്‍ഗണന നല്‍കുന്നു. ബിസിനസ്സ് യാത്രക്കാര്‍ക്കും പുതിയ അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും ടെര്‍മിനല്‍ എ.

സന്ദര്‍ശകര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും തടസ്സമില്ലാത്ത കണക്ടിവിറ്റി സൃഷ്ടിക്കുന്നതിനായാണ് ടെര്‍മിനല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നൂതന ബയോമെട്രിക് സാങ്കേതികവിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്ന ടെര്‍മിനല്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, ബയോമെട്രിക് യാത്രയില്‍ എല്ലാ ഒമ്പത് ടച്ച് പോയിന്റുകളും വാഗ്ദാനം ചെയ്യുന്ന ആഗോളതലത്തിലുള്ള ഏക വിമാനത്താവളമായി അബൂദബിയിലേത് മാറും.

ടെര്‍മിനല്‍ എയിലെ യാത്രക്കാര്‍ക്ക് പ്രീ-ട്രാവല്‍ മുതല്‍ ബോര്‍ഡിംഗ് ഗേറ്റ് വരെ തടസ്സമില്ലാത്ത യാത്ര അനുഭവിക്കാന്‍ കഴിയും. അത് അത്യാധുനിക സാങ്കേതികവിദ്യകളും പരസ്പരബന്ധിതമായ ബയോമെട്രിക് സംവിധാനങ്ങളും വഴി സുഗമമാക്കുന്നു.

സുഗമമായ യാത്രാനുഭവം ഉറപ്പാക്കാന്‍ ടെര്‍മിനല്‍ സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍, കാര്യക്ഷമമായ സുരക്ഷാ ചെക്ക്പോസ്റ്റുകള്‍, നൂതന ബാഗേജ് കൈകാര്യം ചെയ്യല്‍ സംവിധാനങ്ങള്‍ എന്നിവ നല്‍കുന്നു. പുതിയ ടെര്‍മിനല്‍ ആധുനികവും പ്രവര്‍ത്തനപരവുമായ രൂപകല്‍പ്പനക്ക് നിരവധി അഭിമാനകരമായ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest