Connect with us

Ongoing News

റമസാന്‍ മുന്നൊരുക്കം; കഅ്ബാലയത്തിലെ കിസ്വയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി

Published

|

Last Updated

മക്ക | പുണ്യ റമസാന് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കഅ്ബാലയത്തിലെ കിസ്വയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി ഹറം കാര്യ മന്ത്രാലയം. കഅ്ബയുടെ കവറിംഗ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശുദ്ധ കഅ്ബയെ ആവരണം ചെയ്തിരിക്കുന്ന കിസ്വയുടെ ബെല്‍റ്റുകള്‍ ഉറപ്പിക്കുകയും തിളക്കം നിലനിര്‍ത്താന്‍ പൊടിപടലങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തതായി കിസ്വയുടെ പരിപാലന ചുമതലയുള്ള ഡയറക്ടര്‍ ഫഹദ് ബിന്‍ ഹുദൈദ് അല്‍-ജാബ്രി പറഞ്ഞു.

കിസ്വയും കിസ്വയുടെ എല്ലാ ഭാഗങ്ങളും കഅ്ബയുമായി ഉറപ്പിച്ചിരിക്കുന്ന വളയങ്ങളും പരിശോധിക്കുകയും പരിപാലനം ചെയ്യുന്നതിനുമായി പ്രത്യേക സംഘങ്ങളാണ് പ്രവര്‍ത്തിച്ച് വരുന്നത്. കൂടാതെ, കിസ്വ നിര്‍മാണ ഫാക്ടറിയിലെ സാങ്കേതിക വിദഗ്ധരുടെ സംഘവും രംഗത്തുണ്ട്.

 

---- facebook comment plugin here -----

Latest