Connect with us

ssf sensorium

എസ് എസ് എഫ് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയം ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

സംസ്ഥാനത്തെ മത വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 500 വിദ്യാര്‍ഥികളാണ് പങ്കെടുക്കുക

Published

|

Last Updated

എടപ്പാള്‍ | എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയം നാളെ എടപ്പാള്‍ പന്താവൂര്‍ ഇര്‍ഷാദ് കാമ്പസില്‍ ആരംഭിക്കും.

പുതിയ കാലത്തിനനുസൃതമായ ആലോചനകളും സാമൂഹ്യ വിചാരങ്ങളും രൂപപ്പെടുത്തുന്ന എസ് എസ് എഫ് സെന്‍സോറിയത്തിന്റെ പ്രധാന ഹാളും അനുബന്ധ സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതൃത്വത്തില്‍ ശീതികരിച്ച പന്തല്‍ ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങളാണ് എടപ്പാളില്‍ ഒരുക്കുന്നത്. പന്താവൂര്‍ അല്‍ ഇര്‍ഷാദ് കാമ്പസില്‍ നടക്കുന്ന സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയത്തില്‍ സംസ്ഥാനത്തെ മത വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 500 വിദ്യാര്‍ഥികളാണ് പങ്കെടുക്കുക.

പടം:

എസ് എസ് എഫ് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയത്തിനു വേണ്ടി എടപ്പാള്‍ പന്താവൂരില്‍ ഒരുങ്ങുന്ന ശീതികരിച്ച പന്തല്‍