Connect with us

National

അളവിലധികം കീടനാശിനിയുടെ സാന്നിധ്യം; എവറസ്റ്റ് കറി മസാല തിരിച്ചുവിളിച്ച് സിംഗപ്പൂര്‍

സിംഗപ്പൂര്‍ ഫുഡ് ഏജന്‍സിയാണ്(എസ്.എഫ്.എ) കറി മസാല തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി|മനുഷ്യ ശരീരത്തിന് ഹാനികരമായ കീടനാശിനിയായ എഥിലീന്‍ ഓക്‌സൈഡ് അമിത അളവില്‍ കണ്ടെത്തിയതിനെ തുര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഫിഷ് കറി മസാല തിരിച്ചുവിളിച്ച് സിംഗപ്പൂര്‍. എവറസ്റ്റ് കമ്പനിയുടെ മസാലയിലാണ് അമിത അളവില്‍ എഥിലീന്‍ ഓക്‌സൈഡ് കണ്ടെത്തിയത്. സിംഗപ്പൂര്‍ ഫുഡ് ഏജന്‍സിയാണ്(എസ്.എഫ്.എ) കറി മസാല തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടത്. ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ ഇറക്കുമതിക്കാരായ എസ്.പി മുത്തയ്യ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിനോട് എസ്.എഫ്.എ ഉത്തരവിട്ടത്.

സൂക്ഷ്മജീവികളുടെ ആക്രമണം തടയാന്‍ വേണ്ടിയാണ് സാധാരണയായി എഥിലീന്‍ ഒക്‌സൈഡ് ഉപയോഗിക്കാറ്. സിംഗപ്പൂരിലെ ഭക്ഷ്യ നിയന്ത്രണങ്ങള്‍ പ്രകാരം, സുഗന്ധവ്യഞ്ജനങ്ങള്‍ അണുവിമുക്തമാക്കാന്‍ മാത്രമാണ് എഥിലീന്‍ ഓക്‌സൈഡ് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. എഥിലീന്‍ ഒക്‌സൈഡ് ഭക്ഷണപദാര്‍ഥങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്നും ഈ കീടനാശിനി കലര്‍ന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നും എസ്.എഫ്.എ അറിയിച്ചു.

നിലവില്‍ ഈ ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കള്‍ അത് ഉപയോഗിക്കരുതെന്ന് എസ്എഫ് എ നിര്‍ദേശം നല്‍കി. അതേസമയം, ഈ വാര്‍ത്ത സംബന്ധിച്ച് എവറസ്റ്റ് കമ്പനി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

 

Latest