Connect with us

National

നോര്‍ഡ് സിഇ 2 5ജി, വണ്‍പ്ലസ് ടിവി എന്നിവയുടെ അവതരണം ഇന്ന്

ഇന്ന് വൈകീട്ട് 7 മണിക്ക് വെര്‍ച്വലായി അവതരണം നടക്കും

Published

|

Last Updated

ന്യൂഡല്‍ഹി| വണ്‍പ്ലസിന്റെ നോര്‍ഡ് സിഇ 2 5ജി ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ന് വൈകീട്ട് 7 മണിക്ക് വെര്‍ച്വലായി ചടങ്ങ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. വണ്‍പ്ലസ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ ലോഞ്ചിംഗ് കാണാം. 25,000 രൂപയ്ക്ക് താഴെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളില്‍ നോര്‍ഡ് സിഇ 2 5ജി എത്തുമെന്നാണ് വിവരം. 6ജിബി റാം+ 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പും, 8ജിബി റാം+ 128ജിബി ഇന്റേണല്‍ മെമ്മറി പതിപ്പുമാണ് ഈ ഫോണിന് ഉണ്ടാകുക. ഇതിന് യഥാക്രമം 23,999 രൂപ, 24,999 രൂപ വിലവരും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡി സ്‌ക്രീനാണ് നോര്‍ഡ് സിഇ 2 5ജി ഫോണിനുള്ളത്. സ്‌ക്രീന്‍ റീഫ്രഷ് റൈറ്റ് 90 എച്ച്ഇസെഡ് ആയിരിക്കും. എച്ച്ഡിആര്‍ 10പ്ലസ് സപ്പോര്‍ട്ടും ഈ സ്‌ക്രീന്‍ നല്‍കും. മീഡിയടെക് ഡൈമന്‍സിറ്റി 900 എസ്ഒസി ചിപ്പാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. ആന്‍ഡ്രോയ്ഡ് 11ലായിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക എന്നാണ് സൂചന. ട്രിപ്പില്‍ കാമറ സെറ്റപ്പായിരിക്കും ഈ ഫോണിന് ഉണ്ടാകുക. അതില്‍ തന്നെ 64 ജിബി പ്രധാന സെന്‍സര്‍, 8 എംപി അള്‍ട്രവൈഡ് ലെന്‍സ്, 2 എംപി ലെന്‍സ് എന്നിവ ഉണ്ടാകും. 16 എംപിയായിരിക്കും സെല്‍ഫി കാമറ എന്ന് പ്രതീക്ഷിക്കുന്നു. 128 ജിബി ഇന്റേണല്‍ മെമ്മറി പതിപ്പ് എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1ടിബിവരെ വര്‍ധിപ്പിക്കാം. ബഹാമസ് ബ്ലൂ, ഗ്രേ മിറര്‍ കളറുകളില്‍ ഈ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.

പുതിയ വണ്‍പ്ലസ് ടിവികളും ഇന്ന് പുറത്തിറങ്ങും. വണ്‍പ്ലസ് വൈ1 എസ് 32 ഇഞ്ച് ടിവിയും. 43 ഇഞ്ചിന്റെ വണ്‍പ്ലസ് വൈ1 എസ് എഡ്ജ് ടിവിയുമാണ് ഇറങ്ങുന്നത്. ബെസല്‍ലെസ് ഡിസൈനാണ് ഇരു ടിവിക്കുമുള്ളത്. ഗാമ എഞ്ചിന്‍ പ്രത്യേകതയോടെയാണ് ഇരു ടിവിയും എത്തുന്നത്. ആന്‍ഡ്രോയ്ഡ് ടിവി 11ലാണ് ഇരു ടിവികളും പ്രവര്‍ത്തിക്കുക. വണ്‍പ്ലസ് വൈ1 എസ് ഓണ്‍ലൈനായും, വൈ1 എസ് എഡ്ജ് ഓഫ് ലൈനായും വില്‍ക്കാനാണ് സാധ്യത.