Connect with us

Kerala

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ കേരളത്തില്‍ നിന്ന് 10 ഉദ്യോഗസ്ഥര്‍ക്ക്

ഒരാള്‍ക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും മറ്റുള്ളവര്‍ക്ക് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുമാണ് ലഭിക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി| സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ഒരാള്‍ക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും മറ്റുള്ളവര്‍ക്ക് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുമാണ് ലഭിക്കുക. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഭരണവിഭാഗം പോലീസ് സൂപ്രണ്ട് ആര്‍ മഹേഷാണ് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായത്.

കൊല്ലം സിറ്റി ഭരണവിഭാഗം അഡീഷണല്‍ എസ്.പി സോണി ഉമ്മന്‍ കോശി, ഭീകരവിരുദ്ധ സ്‌ക്വാഡ് ഡിവൈ.എസ്.പി ബൈജു പൗലോസ് എം, കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സി.ആര്‍ സന്തോഷ്, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ അജീഷ് ജി.ആര്‍ എന്നിവരാണ് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായത്.

ആംഡ് പോലീസ് ബറ്റാലിയന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ഇന്‍സ്‌പെക്ടര്‍ രാജഗോപാല്‍ എന്‍.എസ്, തിരുവനന്തപുരം സിറ്റി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ എസ്, കോഴിക്കോട് റൂറല്‍ സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ സത്യന്‍.പി.കെ, തിരുവനന്തപുരം മ്യൂസിയം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജയശങ്കര്‍ ആര്‍, പോലീസ് ട്രെയിനിങ് കോളജില്‍ നിന്ന് വിരമിച്ച ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഗണേഷ് കുമാര്‍.എന്‍ എന്നിവരും സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായി.