Kerala
രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്ന് രണ്ട് പേര്‍
എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് മെഡല്‍ ലഭിച്ചത്.
ന്യൂഡല്‍ഹി|രാഷ്ട്രപതിയുടെ പോലിസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് രണ്ട് പേര്‍ക്കും സ്തുത്യര്‍ഹ സേവനത്തിന് 11 പേര്‍ക്കുമാണ് മെഡലുകള്‍ ലഭിച്ചിരിക്കുന്നത്. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് മെഡല്‍ ലഭിച്ചത്.
ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ഡി അജിത്, വി സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സുനില്‍കുമാര്‍ സികെ, എഎസ്പി വി സുഗതന്‍, ഡിവൈഎസ്പി സലീഷ് എന്‍എസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്‌ഐ ബി സുരേന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍ പി. എഎസ്‌ഐ മിനി കെ. എന്നിവരാണ് 11 പേര്‍.
അഗ്‌നിശമന സേന വിഭാഗത്തില്‍ സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് നാല് മെഡലുകള്‍ ലഭിച്ചു. ജിജി എന്‍, പി പ്രമോദ്, അനില്‍കുമാര്‍ എസ്, അനില്‍ പി മണി എന്നിവര്‍ക്കാണ് മെഡല്‍ കിട്ടിയത്. അഗ്‌നിശമന സേന വിഭാഗത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറിനും മെഡല്‍ ലഭിച്ചു.