Connect with us

National

ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡിന് രാഷ്ട്രപതി അംഗീകാരം നല്‍കി

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ഏക സിവില്‍ കോഡ് ഉത്തരാഖണ്ഡില്‍ നിയമമായി. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുന്നതോടെ ഏക സിവില്‍ കോഡ് പ്രാബല്യത്തില്‍ വരും.

ഫെബ്രുവരി 2 നാണ് അഞ്ചംഗ സമിതി 740 പേജുള്ള കരട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഫെബ്രുവരി 4 ന് ഇത് മന്ത്രിസഭ അംഗീകരിച്ചു. ഫെബ്രുവരി 6 ന് ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ ഫെബ്രുവരി 7 ന് പാസായി. തുടര്‍ന്ന്  ഫെബ്രുവരി 28 ന് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ഗുര്‍മിത് സിംഗ് ബില്‍ അംഗീകരിക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തിന് മാറ്റി വെക്കുകയും ചെയ്യുകയായിരുന്നു.

വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, സ്വത്തുക്കള്‍, ഭൂമി എന്നിവയില്‍ എല്ലാ പൗരന്‍മാര്‍ക്കും തുല്യ നിയമം ഉറപ്പുവരുത്താനാണ് ഏകസിവില്‍ കോഡെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പറയുന്നു. വിവാഹത്തോടൊപ്പം ലിവ് ഇന്‍ റിലേഷന്‍ഷിപ്പും രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. വിവാഹം കഴിയാതെ ഒരുമിച്ച് താമസിക്കുന്നവര്‍ ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്യണം. അല്ലാത്ത പക്ഷം മൂന്ന് മാസം തടവോ 10000 രൂപ പിഴയോ അല്ലങ്കില്‍ രണ്ടും ഒരുമിച്ചോ ലഭിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ അനന്തരാവകാശവും നിയമത്തിലുണ്ട്.

Latest