Connect with us

Kerala

രാഷ്ട്രപതി ബില്ലുകള്‍ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധം: മന്ത്രി പി രാജീവ്

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും രാഷ്ട്രപതി ഉള്‍പ്പെടെ എല്ലവരും ഭരണഘടനക്ക് കീഴിലാണെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതി വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പി രാജീവ്. രാഷ്ട്രപതിയുടെ അനുമതി വേണ്ട പ്രത്യേക വിഭാഗത്തില്‍ പെടുന്ന ബില്ലുകളല്ല ഇവയെന്നും ബില്ലുകള്‍ വൈകിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. നിലവില്‍ ഈ ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച നടപടികള്‍ തന്നെ ഭരണഘടനാപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും രാഷ്ട്രപതി ഉള്‍പ്പെടെ എല്ലവരും ഭരണഘടനക്ക് കീഴിലാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.