Connect with us

PM security breach

ആശങ്ക അറിയിച്ച് രാഷ്ട്രപതി; പ്രധാനമന്ത്രി നേരില്‍ കാണും

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടെന്ന് കാട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹരജയില്‍ നാളെ വാദം കേള്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രിക്ക് നേരെ പഞ്ചാബില്‍ നടന്ന പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും പ്രതിഷേധം ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംഭവത്തില്‍ പ്രധാനമന്ത്രി രാഷ്ട്രപതിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടെന്ന് കാട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹരജയില്‍ നാളെ വാദം കേള്‍ക്കും. സംസ്ഥാനം ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിലെന്ന് ആരോപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.