ramnath kovind
നാവിക സേനയുടെ ഓപ്പറേഷണല്‍ ഡെമോന്‍സ്‌ട്രേഷന്‍ വീക്ഷിക്കാന്‍ രാഷ്ട്രപതി കൊച്ചിയില്‍
ഐ എന്‍ എസ് വിക്രാന്തും സന്ദര്‍ശിക്കും
കൊച്ചി | നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാവിലെ 9.50 കൊച്ചി നാവിക സേന ആസ്ഥാനത്ത് എത്തും. കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡി നാവിക സേനയുടെ ഓപ്പറേഷണല്‍ ഡെമോന്‍സ്‌ട്രേഷന്‍ രാഷ്ട്രപതി വീക്ഷിക്കും. തുടര്‍ന്ന് ഐ എന്‍ എസ് വിക്രാന്ത് സന്ദര്‍ശിക്കും. നാളെ രാവിലെ 10.20-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് രാഷ്ട്രപതി തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും.
കണ്ണൂരില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ ഇന്നലെ വൈകിട്ട് 6.10 നാണ് രാഷ്ട്രപതി കൊച്ചിയില്‍ എത്തിയത്. നാവികസേനാ വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ , ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ , കെജെ മാക്‌സി എംഎല്‍എ, വൈസ് അഡ്മിറല്‍ എംഎ ഹമ്പി ഹോളി, സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവരുമുണ്ടായിരുന്നു.