Connect with us

national service scheme

രണ്ട് ലക്ഷത്തിലേറെ കൊവിഡ് മാസ്‌കുകള്‍ നിര്‍മ്മിച്ച എന്‍ എസ് എസിനെ അഭിനന്ദിച്ച് രാഷ്ട്രപതി; അവാര്‍ഡുകള്‍ വിതരണം ചെയ്തു

മലയാളികളായ അന്‍സിയ എസ്, നിര്‍മല്‍ ബിനോ, കാഥറിന്‍ എല്‍സ ജോണ്‍ എന്നിവര്‍ വിവധ വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2 കോടി 30 ലക്ഷത്തിലധികം മാസ്‌കുകള്‍ നിര്‍മ്മിച്ച എന്‍ എസ് എസ് വോളന്റിയര്‍മാരെ അഭിനന്ദിച്ച് രാഷ്ട്രപതി. 2019-20 വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെര്‍ച്വലായി ആയിരുന്നു അവാര്‍ഡ് വിതരണം.

പഠനം ഒരു ആജീവനാന്ത പ്രക്രിയ ആണ് എന്നാലും അടിസ്ഥാന വ്യക്തിത്വ വികസനം ആരംഭിക്കുന്നത് വിദ്യാര്‍ഥി ജീവിതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ എന്‍ എസ് എസ് ഒരു ദര്‍ശനാത്മക പരിപാടിയായി കണക്കാക്കാം എന്ന് രാഷ്ട്രപതി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥി കാലത്തില്‍ തന്നെ സമൂഹത്തേയും രാജ്യത്തേയും സേവിക്കാന്‍ അവസരം ലഭിക്കുന്നുവെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും, സ്വാതത്ര്യ സമര സേനാനികളുടെ സംഭവനകളെയും കുറിച്ചുള്ള വെബ്ബിനാറുകള്‍, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എന്‍ എസ് എസ് വോളന്റിയര്‍മാര്‍ സംഘടിപ്പിക്കുന്നതില്‍ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു.

മലയാളികളായ അന്‍സിയ എസ്, നിര്‍മല്‍ ബിനോ, കാഥറിന്‍ എല്‍സ ജോണ്‍ എന്നിവര്‍ വിവധ വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

Latest