From the print
ഇ കെ വിഭാഗം പ്രക്ഷോഭ പരിപാടിയില്‍ പ്രസിഡന്റിന് ക്ഷണമില്ല; വലിയ നേതാക്കള്‍ ഉണ്ടാകാറില്ലെന്ന് വിശദീകരണം
മദ്‌റസാ ഭാരവാഹികളുടെ കൂട്ടായ്മയായ എസ് കെ എം എം എ, എസ് എം എഫ് എന്നീ സംഘടനകള്‍ക്ക് കീഴില്‍ നാളെ കോഴിക്കോട് മുതലക്കുളത്ത് നടക്കുന്ന സമ്മേളനം ലീഗ് അനുകൂലികളുടെ ശക്തിപ്രകനമാക്കാനാണ് നീക്കം
കോഴിക്കോട് | ഇ കെ വിഭാഗത്തില്‍ ലീഗ് അനുകൂലികളും വിരുദ്ധരും പരസ്യപോരിലേര്‍പ്പെട്ടിരിക്കെ സംഘടനക്ക് കീഴില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ പ്രഖ്യാപന സമ്മേളനത്തില്‍ നിന്ന് പ്രസിഡന്റ് സയ്യിദ് ജിഫ്്രി തങ്ങളെയും സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തെയും ഒഴിവാക്കി. ലീഗ് പക്ഷക്കാരനായ ഇ കെ സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്‌ലിയാരാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. മദ്‌റസാ ഭാരവാഹികളുടെ കൂട്ടായ്മയായ എസ് കെ എം എം എ, എസ് എം എഫ് എന്നീ സംഘടനകള്‍ക്ക് കീഴില്‍ നാളെ കോഴിക്കോട് മുതലക്കുളത്ത് നടക്കുന്ന സമ്മേളനം ലീഗ് അനുകൂലികളുടെ ശക്തിപ്രകനമാക്കാനാണ് നീക്കം.
വഖ്ഫ്, മദ്‌റസ വിരുദ്ധ നീക്കത്തിനെതിരെ വലിയ പ്രക്ഷോഭങ്ങളുടെ തുടക്കമാണെന്ന് നേതാക്കള്‍ വിശദീകരിച്ചു. ഇത് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രക്ഷോഭ പരിപാടികളില്‍ വലിയ സയ്യിദൻമാരെ മുന്നിൽ നിര്‍ത്താറില്ലെന്നായിരുന്നു അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രതികരണം. എന്നാല്‍ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുമുണ്ട്. ഇടത് എം എല്‍ എ മാരെയും മാറ്റിനിര്‍ത്തിയിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ ആശീര്‍വാദത്തോടെ നടത്തുന്ന പരിപാടിയില്‍ യു ഡി എഫ് എം പിമാരും എം എല്‍ എമാരും മാത്രമാണ് പങ്കെടുക്കുന്നത്.
ഉമര്‍ ഫൈസിയുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും വാര്‍ത്താസമ്മേളനത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉത്തരം നല്‍കിയില്ല. മുനമ്പം വിഷയത്തില്‍ അത് കോടതിയുടെയും സര്‍ക്കാറിന്റെയും സംഘടനകളുടെയും മുമ്പിലുള്ള വിഷയമാണെന്ന് പറഞ്ഞൊഴിയുകയും ചെയ്തു. മുനമ്പം വിഷയത്തില്‍ യു ഡി എഫ് നിലപാട് വഖ്ഫ് ബോര്‍ഡിനെതിരായിരിക്കെയാണ് ഇ കെ വിഭാഗത്തിന്റെ പരാമര്‍ശം.