Connect with us

aicc president election

കോണ്‍ഗ്രസ് പ്രസിഡന്റ്; ഔദ്യോഗിക സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല- കെ സി വേണുഗോപാല്‍

'ഞാന്‍ മത്സരിക്കുന്നില്ല; തരൂര്‍ മത്സരിക്കുന്നതില്‍ സ്വാഗതം'

Published

|

Last Updated

ന്യൂഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയായി ഇതുവരെ ആരെയും തീരുമാനിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധി വരണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്നും കുടുംബത്തില്‍ നിന്ന് ആരുമില്ലെന്നും അറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

എ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ട് ചെയ്യുന്നവരുടെ പട്ടിക സംബന്ധിച്ച വിവാദം അനാവശ്യമാണ്. പി സി സികളുടെ കൈകളില്‍ പട്ടികയുണ്ടാകും. സാധാരണ നടപടികള്‍ പാലിച്ച് സുതാര്യമായാവും തിരഞ്ഞെടുപ്പ് നടക്കുക.

രാഹുല്‍ ഗാന്ധിയുടെ നേകൃത്വത്തില്‍ ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് പുതിയ ശക്തി പകരും. ഈ യാത്ര നയിക്കാന്‍ ഏറ്റവും യോഗ്യനാണ് രാഹുല്‍. 18 സ്ഥിരം പ്രതിനിധികള്‍ യാത്രയില്‍ രാഹുലിനൊപ്പമുണ്ടാകുമെന്നും കെ സി കൂട്ടിച്ചേര്‍ത്തു.

Latest